‘ശാലു കിംഗ്’ എന്ന മുഹമ്മദ് സാലി പോക്സോ കേസിൽ അറസ്റ്റില്‍; പിടിയിലായത് നാട്ടിലെത്തിയപ്പോൾ

വിദേശത്ത് വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ‘ശാലു കിംഗ്’ എന്ന് വിളിപ്പേരുള്ള മുഹമ്മദ് സാലിയാണ് അറസ്റ്റിലായത്.
വിദേശത്തുനിന്നും മംഗലാപുരം എയർപോർട്ടിൽ എത്തിയപ്പോഴാണ് ഇയാളെ പോലീസ് പിടികൂടുന്നത്. ഇയാൾക്കെതിരെ നേരത്തെ തന്നെ ലുക്ക് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 14 വയസ്സുകാരിയെ പീഡിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. കൊയിലാണ്ടി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
സോഷ്യൽ മീഡിയയിൽ ഹാസ്യ വീഡിയോകളിലൂടെയും പരസ്യങ്ങളിലൂടെയും ജനശ്രദ്ധ നേടിയ വ്യക്തിയാണ് ശാലു കിംഗ്. ശാലു കിംഗ്സ് മീഡിയ, ശാലു കിംഗ്സ് വ്‌ളോഗ് എന്നീ യൂട്യൂബ് ചാനലാണ് ഇയാൾ നടത്തിയിരുന്നത്. കാസർകോട് സ്വദേശിയാണ് ഇയാൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here