ഇൻസ്റ്റഗ്രാം സൗഹൃദം ചതിയായി; ഹോട്ടൽ മുറിയിൽ യുവതിയെ പീഡിപ്പിച്ച വിദ്യാർത്ഥി പിടിയിൽ

സോഷ്യൽ മീഡിയ വഴിയുള്ള സൗഹൃദം കെണിയായി മാറിയ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ ആന്ധ്രപ്രദേശിൽ നിന്നും പുറത്തു വരുന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 19 വയസ്സുകാരിയെ ഹോട്ടൽ എത്തിച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തിൽ കടപ്പ സ്വദേശിയായ 22കാരനായ വിദ്യാർത്ഥിയെ പൊലീസ് പിടികൂടി.

തിരുപ്പതി സ്വദേശിയായ യുവതിയും പ്രതിയും വെറും പത്ത് ദിവസം മുമ്പാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. ജനുവരി 23ന് ഇരുവരും നേരിൽ കാണാൻ തീരുമാനിച്ചു. തുടർന്ന് യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് പിന്നാലെ പ്രതിയുടെ സുഹൃത്തുക്കളായ മറ്റ് ചില യുവാക്കളും ഹോട്ടൽ മുറിയിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. കൂടുതൽ വലിയ അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് യുവതി ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

യുവതിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ഫോണിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചു. സോഷ്യൽ മീഡിയ വഴി പെൺകുട്ടികളെ വലയിലാക്കി ചൂഷണം ചെയ്യുന്ന രീതി പ്രതിക്കുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ഇയാളുടെ ഫോണിൽ നിന്ന് നിരവധി പെൺകുട്ടികളുമായി നടത്തിയ അശ്ലീല ചാറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് പിന്നീട് ഇവരെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചിരുന്നതായാണ് സംശയം.

യുവതിയെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട മറ്റ് യുവാക്കൾക്കായും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഇത്തരം അപകടകരമായ പ്രവണതകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top