ഐഫോൺ 17 ആർഎസ്എസിനുള്ള ആദരം !!!! വിചിത്ര വാദത്തിന്റെ സത്യമെന്ത്

2025 സെപ്റ്റംബർ 9 ന് കാവി നിറത്തിൽ ഐഫോൺ 17 പ്രോയും ഐഫോൺ 17 പ്രോ മാക്സും പുറത്തിറക്കിയതായി ആപ്പിൾ സിഇഒ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ഇന്ത്യയിൽ ആർഎസ്എസ് 100 വർഷം പൂർത്തിയാക്കിയതിന്റെ ഒരു സംഭാവനയായിട്ടുള്ള വസ്തുത വിരുദ്ധമായ പോസ്റ്റുകളാണ് ഇപ്പോൾ സംഘ് ഹാൻഡിലുകൾ ഐഫോൺ 17നെ പറ്റി പ്രചരിപ്പിക്കുന്നത്. ഇത്തരം പോസ്റ്റുകൾ ധാരാളം ഉപയോക്താക്കളുടെ ശ്രദ്ധ നേടുകയും ഇത് വിശ്വസിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ്.

Also Read : സതീശനെ വെട്ടി കടിഞ്ഞാണ്‍ പിടിക്കാന്‍ അടൂര്‍ പ്രകാശ് രംഗത്ത്; വെള്ളാപ്പള്ളിയിലും പ്രതീക്ഷ; പുതിയ ശാക്തികചേരി ഉടലെടുക്കുന്നു

ആപ്പിൾ സിഇഒ ടിം കുക്കിന്റെ ചിത്രവും പാരമ്പര്യം, ഐക്യം, പ്രതിരോധശേഷി എന്നിവയ്ക്കുള്ള ആദരം ഉൾപ്പെടെയുള്ള ആർഎസ്എസിന്റെ ഗുണങ്ങളെ പ്രശംസിക്കുന്ന വാചകവും പോസ്റ്റിൽ ഉണ്ടായിരുന്നു. എന്നാൽ ഇത് തീർത്തും ആടിസ്ഥാന രഹിതമായ വ്യാജ പ്രചരണമാണ്. ടിം കുക്ക് അത്തരത്തിലുള്ള ഒരു പ്രഖ്യാപനവും സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി നടത്തിയിട്ടില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top