ഐപിഎസ് തലപ്പത്ത് പിണറായിയുടെ അഴിച്ചുപണി; വിശ്വസ്തന്‍ എംആര്‍ അജിത് കുമാറിന് സുപ്രധാന പദവി… മനോജ് എബ്രഹാമിന് വീണ്ടും മാറ്റം

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി വിശ്വസ്തന്‍ എംആര്‍ അജിത്ത് കുമാറിന് പ്രധാന തസ്തിക ഉറപ്പാക്കി പിണറായി. ബറ്റാലിയന്‍ എഡിജിപിയായിരുന്ന അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണറായാണ് നിയമിച്ചിരിക്കുന്നത്. തന്ത്രപ്രധാന പദവിയിലേക്കാണ് അജിത് കുമാറിനെ തിരികെ കൊണ്ടുവന്നിരിക്കുന്നത്. ആരോപണങ്ങളും പരാതികളും ഉയര്‍ന്നതോടെയാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റിയത്. എന്നാല്‍ തന്റെ വിശ്വസ്തനെ അങ്ങനെ കൈവിടില്ലെന്ന സന്ദേശമാണ് പുതിയ നിയമനം.
ഡിജിപി റാങ്കിലെത്തിയ മനോജ് എബ്രഹാമിനെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ചുമതലയിലേക്ക് മാറ്റി. ജയില്‍ ഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യയയെ കേരള പൊലീസ് അക്കാദമി ഡയറക്ടറാക്കി. എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവിനെ ക്രൈംബ്രാഞ്ച് എഡിജിപി ആയിട്ടാണ് നിയമിച്ചിരിക്കുന്നത്.
ഇന്റിലജന്‍സ് ഐജി സ്പര്‍ജന്‍ കുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഐജി പി പ്രകാശിനെ കോസ്റ്റല്‍ പോലീസ് ഐജിയാക്കി. കേരള പോലീസ് അക്കാദമി ഡയറക്ടറായിരുന്ന കെ സേതുരാമനാണ് പുതിയ ജയില്‍ മേധാവി. കൊച്ചി ക്രൈംബ്രാഞ്ച് ഐജി എ അക്ബറിനെ ആഭ്യന്തരസുരക്ഷാ ഐജിയാക്കിയും നിയമിച്ചു കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here