കൈകൊടുത്ത് ഇറാനും ഇസ്രയേലും; വെടിനിർത്തൽ നിലവിൽ വന്നു

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിക്കുന്നു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു എന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച് ആറുമണിക്കൂറിനുള്ളിലാണ് ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ നിലവിൽ വരുന്നത്.
അമേരിക്ക മുന്നോട്ടുവച്ച വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കുന്നെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയിറക്കി. ഇറാൻ ഇസ്രായേലിന് നേരെ മിസൈലുകൾ വർഷിക്കുകയും തെക്കൻ നഗരമായ ബീർഷെബയിൽ നാലുപേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഈ പ്രഖ്യാപനങ്ങൾ.
ഇറാൻ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് (IRIB) വഴിയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ ആക്രമണത്തിലൂടെ പക്ഷെ ഇസ്രയേലിന് അതിന് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
Also Read: ഇസ്രായേൽ-ഇറാൻ യുദ്ധം ഹോർമുസ് കടലിടുക്കിനെ ബാധിച്ചാൽ ഇന്ത്യക്കും ഭീഷണി; പ്രത്യാഘാതങ്ങൾ പലവിധം…
വെടിനിർത്തൽ വന്നതോടെ ഇരു രാജ്യങ്ങളും വ്യോമ, നാവിക മാർഗ്ഗങ്ങൾ തുറന്നിട്ടുണ്ട്. ഇറാനും ഇസ്രായേലും തമ്മിൽ ആരംഭിച്ച സംഘർഷം സാമ്പത്തികമായും രാഷ്ട്രീയമായും മറ്റു രാജ്യങ്ങളെയും ബാധിച്ചു തുടങ്ങിയിരുന്നു. 12 ദിവസത്തെ സംഘർഷം തീർന്നത് ആശ്വാസത്തോടെയാണ് എല്ലാവരും കാണുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here