നിര്‍ണായക നീക്കവുമായി ഐക്യരാഷ്ട്രസഭ; പരസ്പരം ഏറ്റുമുട്ടുന്ന ഇറാന്‍ – ഇസ്രയേല്‍ രാജ്യങ്ങളുടെ നിലപാട് ഇതാണ്…

വെടിനിര്‍ത്തല്‍ ഇല്ലേയില്ല എന്ന് പ്രഖ്യാപിച്ച് ഇറാനും ഇസ്രായേലും പോര്‍മുഖത്ത് കൂടുതല്‍ കരുത്തോടെ നിലയുറപ്പിക്കുകയാണ്. ഇറാനുമേല്‍ ആക്രമണ പരമ്പര ആരംഭിച്ചതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി കഴിഞ്ഞു. ടെഹ്റാനുമേല്‍ ആക്രമണം കടുപ്പിക്കുകയാണെന്ന് ഇസ്രയേല്‍ സൈന്യം. ഇസ്രയേലിലേക്ക് ഇറാന്‍ സ്റ്റേജ് 2 സെജ്ജില്‍ മിസൈല്‍ തൊടുത്ത് മറുപടി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ടെഹ്റാനിലേക്കുള്ള ഇസ്രയേല്‍ മിസൈലാക്രമണം പ്രതിരോധിച്ചാണ് ഇറാന്‍ സൈന്യം തിരിച്ചടിക്കുന്നത്. ഇറാനെതിരെയുള്ള ആക്രമണത്തില്‍ അമേരിക്ക ചേരുന്നതില്‍ അന്തിമ തീരുമാനം അവസാന നിമിഷത്തില്‍ മാത്രമെന്ന നിലപാടിലാണ് ട്രംപ്.ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും ഉടനടി വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് അന്റോണിയോ ഗുറ്ററസ് പറഞ്ഞു. എന്നാല്‍ ആവശ്യം സംബന്ധിച്ച് ഇരു രാജ്യങ്ങളും ഒരു പ്രതികരണവും നടത്തിയിട്ടില്ല.
ഇതിനിടെ ഗാസയില്‍ സഹായം കാത്തിരുന്ന ഫലസ്തീനികളെ ഇസ്രയേല്‍ അക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. വാദി ഗാസ പാലത്തിന് സമീപത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 11 പേര്‍ മരിച്ചതായും, നിരവധിപേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here