വ്യോമ പ്രതിരോധമെല്ലാം തകർത്തെറിഞ്ഞു; ഇറാൻ്റെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ

വ്യോമപ്രതിരോധ സുരക്ഷാ സംവിധാനങ്ങളെല്ലാം വെട്ടിച്ച് ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ ഒന്ന് തകർത്ത് ഇസ്രയേൽ. ഇതുവരെയുള്ള സംഘർഷത്തിൽ ഇറാന് ഏറ്റവും കനത്ത നഷ്ടമാകും ഇതെന്ന് ഉറപ്പായി.

രാജ്യാന്തര വാർത്താ ഏജൻസികൾ പലതും റിപ്പോർട്ട് ചെയ്തെങ്കിലും ഇറാനോ ഇസ്രായേലോ ആക്രമണം സ്ഥിരീകരിച്ചിട്ടില്ല. പേർഷ്യൻ ഗൾഫിലെ പാർസ് റിഫൈനറിയാണ് ആക്രമിപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ ആക്രമണം തുടങ്ങിയ ശേഷം ഇതാദ്യമായിട്ടാണ് എണ്ണപ്പാടങ്ങളിൽ ആക്രമണം നടക്കുന്നത്.

എണ്ണപ്പാടങ്ങള്‍ക്ക് കർശന നിരീക്ഷണവും, ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങളും ഉള്ളതായിരുന്നു. എന്നാൽ ഇവയെ ലക്ഷ്യമിട്ട് ആയിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇസ്രായേൽ ആക്രമണം. ഇവ തകര്‍ത്തതായി ഇസ്രയേൽ അറിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top