ആധാർ നിർബന്ധമാക്കിയപ്പോൾ തത്കാൽ ടിക്കറ്റുകൾ സാധാരണക്കാർക്കും; തിരക്കുള്ള റൂട്ടുകളിലും പത്തു മിനിറ്റോളം ബുക്കിങ്ങിന് കിട്ടും

തത്കാൽ ടിക്കറ്റ് ബുക്കിംഗിന് ആധാർ നിർബന്ധമാക്കി കൊണ്ടുള്ള കേന്ദ്ര സർക്കാർ നീക്കം സാധാരണക്കാർക്ക് അനുഗ്രഹമായി. നേരത്തെ ബുക്കിംഗ് തുടങ്ങിയാൽ നിമിഷങ്ങൾക്കുള്ളിൽ തീർന്നു പോകുമായിരുന്ന ടിക്കറ്റുകൾ, ഇപ്പോൾ പത്തുമിനിറ്റ് വരെ ലഭ്യമാകുന്നുണ്ട്. ഏജൻസികൾ നടത്തിയിരുന്ന ബൾക്ക് ബുക്കിംഗിനു തടയിട്ടതോടെയാണ് സാധാരണക്കാർക്കും ടിക്കറ്റുകൾ കിട്ടുന്ന സാഹചര്യം ഉണ്ടായത്.

Also Read: ട്രെയിൻ ലേറ്റായോ? എസി വർക്കാവുന്നില്ലേ? ടിക്കറ്റ് കാശ് തിരികെ കിട്ടും; പുത്തൻ പരിഷ്കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ

11 മണിക്ക് ആരംഭിക്കുന്ന നോൺ എസി ടിക്കറ്റുകളുടെ ബുക്കിങും 11.08 വരെയെങ്കിലും ലഭ്യമാകുന്നു എന്നും യാത്രക്കാർ പറഞ്ഞു.. ഉയർന്ന ഡിമാൻഡ് ഉള്ള ചെന്നൈ- ഹൗറ, ചെന്നൈ- ന്യൂഡൽഹി എന്നീ റൂട്ടുകളിൽ പോലും 5 മിനിറ്റിൽ കൂടുതൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്നുണ്ട്. കൂടാതെ ചെന്നൈ, തഞ്ചാവൂർ, കുംഭകോണം, തിരുച്ചി റൂട്ടുകളിലും ഏകദേശം 10 മിനിറ്റ് വരെ തത്കാൽ ടിക്കറ്റുകൾ ലഭ്യമാണ്.

Also Read: 2.4 കോടി IRCTC അക്കൗണ്ടുകൾ ബ്ലോക്കു ചെയ്തു; ആധാർ ബന്ധിപ്പിക്കാതെ ട്രെയിൻ തൽക്കാൽ ടിക്കറ്റ് ബുക്കിങ് ഇനി എളുപ്പമാകില്ല

അതേസമയം, ചൊവ്വാഴ്ച മുതൽ തുടങ്ങാനിരുന്ന ഒടിപി ഉപയോഗിച്ചുള്ള തത്കാൽ ബുക്കിംഗ് മാറ്റിവച്ചു. ഐആർസിടിസി പോർട്ടലിനെ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുമായി (UIDAI) ചേർക്കുന്നതിന് കൂടുതൽ സമയം ആവശ്യമുണ്ട്. അതിനാലാണ് മാറ്റി വെച്ചത്. എത്രയും പെട്ടെന്ന് തന്നെ ഒടിപി ഓതന്റിക്കേഷൻ സംവിധാനം തത്കാൽ ബുക്കിങ്ങിൽ തുടങ്ങുമെന്നാണ് അറിയിപ്പ്.

Also Read: കാറുമായി ട്രെയിനിൽ യാത്ര ചെയ്യാം; പുത്തൻ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ

ഒടിപി ഓതന്റിക്കേഷൻ കൂടിയാകുന്നതോടെ ബുക്കിംഗിന് എടുക്കുന്ന സമയത്തിൽ നേരിയ വർധനയുണ്ടാകും. അതുവഴി സാധാരണക്കാരായ യാത്രക്കാർക്ക് കൺഫംഡ് ടിക്കറ്റുകൾ ലഭിക്കാനുള്ള സാധ്യത കൂടും. മാത്രമല്ല, നിയമവിരുദ്ധ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ട്രാവൽ ഏജന്റ്മാർ നടത്തുന്ന ബൾക്ക് ബുക്കിങ്ങ് ഇതുവഴി പൂർണമായും തടയാൻ സാധിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top