എട്ടാം വാര്‍ഷികത്തില്‍ ഭാര്യയുടെ മുഖം വെളിപ്പെടുത്തി ഇര്‍ഫാന്‍ പത്താന്‍; സഫയുടെ വിവാഹ വാർഷിക ഫോട്ടോ വൈറലാകുന്നു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെയും ഭാര്യ സഫയുടെയും എട്ടാം വിവാഹ വാര്‍ഷികമായിരുന്നു ശനിയാഴ്ച. ഭാര്യക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് ഇര്‍ഫാന്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാരണം ഇക്കുറി ഭാര്യയുടെ മുഖം കാണിച്ചു കൊണ്ടുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണയായി സഫ മുഖം തിരിച്ചിരിക്കുന്ന ചിത്രമോ മാസ്‌ക് ഉപയോഗിച്ച് പകുതിയോളം മുഖം മറച്ച ചിത്രമോ ആണ് ഇര്‍ഫാന്‍ പോസ്റ്റ് ചെയ്യാറുള്ളത്.

“എന്നെ ചിരിപ്പിക്കുന്നവള്‍, എന്റെ ഇണ, കൂട്ടുകാരി, എന്റെ കുട്ടികളുടെ അമ്മ… ഒരാള്‍ വഹിക്കുന്ന ഒരുപാട് വേഷങ്ങള്‍. ഈ മനോഹരമായ യാത്രയില്‍ ഞാന്‍ നിന്നെ ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. എട്ടാം വിവാഹ വാര്‍ഷികാശംസകള്‍,” എന്നാണ് ഇര്‍ഫാന്‍ ചിത്രത്തോടൊപ്പം കുറിച്ചത്.

ഭാര്യയുടെ മുഖം മറച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവച്ചതിന്റെ പേരില്‍ പത്താന്‍ മുന്‍കാലങ്ങളില്‍ പല വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്. 2016ലാണ് ഇര്‍ഫാനും സഫയും വിവാഹിതരായത്. ഇവര്‍ക്ക് ഇമ്രാന്‍, സുലൈമാന്‍ എന്നീ രണ്ട് ആണ്‍മക്കളുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top