മെൻസ്ട്രൽ കപ്പ് ഉപയോഗം സുരക്ഷിതമോ?
മെന്‍സ്ട്രല്‍ കപ്പ് വിപണിയില്‍ വന്നിട്ട് ഏറെയായെങ്കിലും അടുത്തകാലത്താണ് ഇതിന്‌റെ ഉപയോഗം സ്ത്രീകള്‍ക്കിടയില്‍ സാധാരണമായി തുടങ്ങിയിട്ടുള്ളത്. സാനിറ്ററി പാഡിനെക്കാള്‍ സുരക്ഷിതവും ചിലവ് കുറഞ്ഞതും പരിസ്ഥിതി പരിസ്ഥിതി സൗഹാര്‍ദമായതുമാണ് ഇത്തരം കപ്പുകള്‍. ഒരു കപ്പ് പത്ത് വര്‍ഷത്തോളം കഴുകി വൃത്തിയാക്കി ഉപയോഗിക്കാം. യാത്ര ചെയ്യുന്നവര്‍, ബാത്ത്‌റൂം സൗകര്യം ലഭ്യമല്ലാത്തവര്‍ എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് കൂടുതല്‍ സഹായകരമാണ്.
ആര്‍ത്തവത്തിന്‌റെ തുടക്കം മുതല്‍ ആര്‍ത്തവ വിരാമം വരെ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ഈ കപ്പ് ഉപയോഗിക്കാം. എങ്കിലും സെക്ഷ്വലി ആക്ടീവ് അല്ലാത്ത ചെറിയ പെണ്‍കുട്ടികള്‍ക്ക് ഇതിന്‌റെ ഉപയോഗം തുടക്കത്തില്‍ കുറച്ച് പ്രയാസമായി തോന്നിയേക്കാം സ്‌മോള്‍, മീഡിയം, ലാര്‍ജ് എന്നീ വലിപ്പത്തിലുള്ള കപ്പുകളാണ് വിപണിയില്‍ ഉള്ളത്. താങ്കളുടെ കുട്ടിയുടെ പ്രായം 18 വയസായതിനാല്‍ സ്‌മോള്‍ സൈസിലുള്ള കപ്പ് മതിയാകും. ഇത് ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു വിധ അപകടങ്ങളും ഇല്ല. പാഡ് വയ്ക്കുന്ന ബുദ്ധിമുട്ടോ വിയര്‍പ്പോ അലര്‍ജി പ്രശ്നങ്ങളോ ഉണ്ടാകില്ല. ഇടയ്ക്കിടെ പാഡു മാറുകയെന്ന ബുദ്ധിമുട്ടുമില്ല
മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിച്ച് തുടങ്ങിയാല്‍ 6-8 മണിക്കൂറിന് ശേഷം പുറത്തെടുത്ത് വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ അതിന് സാധിച്ചില്ലെങ്കില്‍ 10-12 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാവുന്നതാണ്. ഉപയോഗം കഴിഞ്ഞാല്‍, പിന്നീട് ഇത് സോപ്പും ചൂടുവെള്ളവും ഉപയോഗിച്ചു കഴുകി വൃത്തിയാക്കി ഉണക്കി എടുത്ത് അടുത്ത തവണ വീണ്ടും കഴുകി ഉപയോഗിയ്ക്കാം.
കപ്പ് വാങ്ങുമ്പോള്‍ എങ്ങനെ ഉപയോഗിക്കാം എന്ന വിവരങ്ങള്‍ ഇതോടൊപ്പമുള്ള പാംലെറ്റില്‍ ലഭ്യമാകും. കപ്പിന്‌റെ ഉപയോഗം ശരിയായ രീതിയില്‍ അല്ലെങ്കിലോ വലിപ്പം ശരിയായ അളവിലോ അല്ലെങ്കില്‍ ലീക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. മെന്‍ട്രല്‍ കപ്പ് ഉപയോഗിച്ചു തുടങ്ങുന്ന ആദ്യത്തെ കുറച്ച് മാസങ്ങളില്‍ വേണമെങ്കില്‍ കപ്പിനൊപ്പം സാനിറ്ററി നാപ്കിനും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് ഉപയോഗിച്ച് ശീലമായാല്‍ പാഡിന്‌റെ ആവശ്യം വരാന്‍ സാധ്യതയില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here