അതിര് കടന്ന് ഇസ്രായേൽ; 24 മണിക്കൂറിനിടെ ആക്രമിച്ചത് അഞ്ച് രാഷ്ട്രങ്ങളെ

അന്താരാഷ്ട്ര നിയമങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാതെ അതിർത്തി കടന്ന് അഞ്ചു രാജ്യങ്ങളെ ഇസ്രായേൽ ആക്രമിച്ചു. ഹമാസ് ബന്ധം ചൂണ്ടിക്കാട്ടി കൊണ്ടാണ് 24 മണിക്കൂറിനുള്ളിൽ ഖത്തർ, ടുണീഷ്യ, ലെബനോൻ, സിറിയ, ഗാസ എന്നിവിടങ്ങളിലേക്ക് ഇസ്രായേൽ ആക്രമണം നടത്തിയത്. വരും ദിവസങ്ങളിൽ ഹമാസ് അമേരിക്കയുമായി വെടിനിർത്തൽ ചർച്ച നടത്തനിരിക്കെയാണ് ഇസ്രയേൽ ആക്രമണം. എക്കാലത്തും ഇസ്രായേലിനെ അനുകൂലിച്ചിരുന്ന അമേരിക്ക പോലും ഇസ്രയേലിനെതിരെ തിരിയുന്ന കാഴ്ചയാണ് ലോകം സാക്ഷിയായത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത അസന്തുഷ്ടനെന്ന് റിപ്പോര്‍ട്ട്.
Also Read : തിരിച്ചടികളിൽ പകച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ മുറുകുന്നു
ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും അദ്ദേഹം തന്റെ അതൃപ്തി പങ്കുവെച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അറബ് രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ എന്നിവരും ഇസ്രായേൽ ആക്രമണത്തെ അപലപിക്കുകയും അധിനിവേശം തുർന്നാൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തു.’ഇസ്രായേൽ സമാധാനം ആഗ്രഹിക്കുന്നില്ല. പകരം യുദ്ധം തുടർന്നുകൊണ്ടുപോകാനാണ് ആ ഗ്രഹിക്കുന്നത്’.
Also Read : അമേരിക്കയുടെ നോട്ടപ്പുള്ളി, കിട്ടിയാൽ കൊല്ലുമെന്ന് ഇസ്രായേൽ ; ആരാണ് ആയത്തുള്ള അലി ഖമേനി
തുർക്കി വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ആക്രമണത്തിൽ പോപ് ലിയോ അപലപിച്ചു. ഇറാൻ, ജോർദാൻ, സിറിയ, പാകിസ്‌താൻ എന്നീ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ച് പ്രസ്താവനയിറക്കി. ജെറുസലേമിൽ നടന്ന വെടിവെപ്പിനെ മറുപടിയായാണ് ദോഹയിലെ ഹമാസ് കേന്ദ്രം ആക്രമിച്ചതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധവകുപ്പ് മന്ത്രി ഇസ്രയേൽ കാറ്റ്സും പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here