ഇറാനില്‍ നിന്ന് ആദ്യം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എത്തിക്കും; നാളെ പ്രത്യേക വിമാനം; ടെഹ്‌റാന്‍ വിടാന്‍ പൗരന്‍മാര്‍ക്ക് എംബസിയുടെ കര്‍ശന നിര്‍ദേശം

ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൗരന്‍മാരെ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി ഇന്ത്യ. ഇറാനില്‍ നിന്ന് പരമാവധി വേഗത്തില്‍ ഒഴിപ്പിക്കാനാണ് തീരുമാനം. ആദ്യം വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. 110 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അര്‍മേനിയയിലേക്ക് സുരക്ഷിതമായി എംബസി അധികൃതര്‍ എത്തിച്ചിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെടെയുള്ള ആദ്യ ബാച്ചിനെ നാളെ ഡല്‍ഹിയിലേക്ക് എത്തിക്കും.
ഇന്ത്യാക്കാരായ പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇറാനില്‍ ഉണ്ടെന്നാണ് എംബസിയുടെ കണക്ക്. ഇവരെ സുരക്ഷിതമാക്കാന്‍ നടപടി വേണമെന്ന് ഇറാനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ അസര്‍ബൈജാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കരമാര്‍ഗം കടക്കാനാണ് ഇറാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്ത്യക്കാരോട് ഉടന്‍ ടെഹ്‌റാന്‍ വിടാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിയുന്നതും വേഗം സ്വന്തം നിലയ്ക്ക് നഗരം വിടാനാണ് നിര്‍ദേശം. ഡ്രോണ്‍ ആക്രമണവും മിസൈല്‍ ആക്രമണവും കടക്കും എന്ന വിവരത്തെ തുടര്‍ന്നാണ് ടെഹ്‌റാന്‍ വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here