‘തിരിച്ചടി ഒന്നിൽ ഒതുങ്ങില്ല….’; അമേരിക്കയുമായി ചേർന്ന് ഹൂതികളെ കൈകാര്യം ചെയ്യുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ഇസ്രയേൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയ യെമനിലെ ഹൂതി സംഘത്തെ ശക്തമായി താക്കീതുചെയ്ത ബഞ്ചമിൻ നെതന്യാഹു, അമേരിക്കയും ഇസ്രയേലും ചേർന്നാകും പ്രത്യാക്രമണം നടത്തുകയെന്ന് തെളിച്ചുപറഞ്ഞു. എക്സ് അക്കൌണ്ടിൽ സ്വന്തം വീഡിയോ പോസ്റ്റുചെയ്തുകൊണ്ടാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

തിരിച്ചടി ഒന്നിൽ ഒതുങ്ങില്ല. ഹൂതികളെ ഇസ്രയേൽ മുമ്പും കൈകാര്യം ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. എല്ലാ വിവരങ്ങളും ഇപ്പോൾ പറയുന്നില്ല എന്ന് പറഞ്ഞ നെതന്യാഹു പക്ഷെ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറഞ്ഞു. ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളം തകർക്കാൻ ഹൂതികൾ നടത്തിയ ശ്രമം ഇസ്രയേലിനെ അത്രക്ക് ഞെട്ടിച്ചിരിക്കുകയാണ്.

വിമാനത്താവളത്തിന്റെ മൂന്നാം ടെർമിനലിന് 75 മീറ്റർ മാത്രം അകലെയാണ് മിസൈൽ പതിച്ചത്. മിസൈലിനെ തകർക്കാൻ ഇസ്രയേൽ സ്വന്തമായി വികസിപ്പിച്ചെടുത്ത ആരോ പ്രതിരോധ സംവിധാനവും യുഎസ് നിർമിത ഥാട് സംവിധാനവും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതാണ് ഇസ്രയേലിന് ഏറ്റവും ആഘാതമായത്. എട്ടുപേർക്കാണ് സംഭവത്തിൽ പരുക്കേറ്റത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top