അറസ്റ്റ് ഭീതിയിൽ നെതന്യാഹു; അധികം സഞ്ചരിച്ചത് 600 കി.മി; യൂറോപ്യൻ വ്യോമ പാത കയറാതെ “വിംഗ്സ് ഓഫ് സിയോൺ”

അറസ്റ്റ് ഭീതിയിൽ യൂറോപ്യൻ വ്യോമ പാത കയറാതെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനായി അമേരിക്കയിലേക്കുള്ള യാത്രയിൽ നെതന്യാഹുവിന്റെ ഔദ്യോഗിക ജെറ്റായ “വിംഗ്സ് ഓഫ് സിയോൺ” പതിവ് പാതയിൽ നിന്ന് മാറി സഞ്ചരിച്ചു. അന്താരാഷ്ട്ര ക്രിമിനൽ കോടതി ചുമത്തിയ അറസ്റ്റ് വാറണ്ടുകളിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് നെതന്യാഹു അമേരിക്കയിലേക്ക് വളഞ്ഞ വഴി സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
Also Read : ‘സ്വതന്ത്ര പലസ്തീൻ യാഥാർത്ഥ്യമാകില്ല’; ലോക രാജ്യങ്ങളെ വെല്ലുവിളിച്ച് നെതന്യാഹു
2024 നവംബറിലാണ് യുദ്ധനിയമങ്ങൾ ലംഘിച്ചത്തിന്റെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചത്. പിന്നാലെ യൂറോപ്യൻ രാജ്യങ്ങൾ ഇസ്രായേൽ ഭരണാധികാരി തങ്ങളുടെ പ്രദേശത്ത് പ്രവേശിച്ചാൽ കസ്റ്റഡിയിലെടുക്കുമെന്ന് പരസ്യമായി പ്രഖ്യപിച്ചിരുന്നു. അയർലാൻഡും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് നിലപാടെടുത്തിരുന്നു.
Also Read : നെതന്യാഹുവിനെ കണ്ണ് പൊട്ടുന്ന തെറിവിളിച്ച് ട്രംപ്; ഇസ്രായേൽ അമേരിക്കയെ തിരിഞ്ഞ് കൊത്തുമോ?
അത്തരമൊരു സാഹചര്യം ഒഴിവാക്കാനുള്ള ശ്രമമായാണ് നെതന്യാഹുവിന്റെ ഗതി മാറ്റമെന്ന് കണക്കാക്കപ്പെടുന്നു. സാധാരണയായി, അമേരിക്കയിലേക്ക് പോകുന്ന ഇസ്രായേലി വിമാനങ്ങൾ ഫ്രഞ്ച് വ്യോമാതിർത്തി കടന്ന് മധ്യ യൂറോപ്പിലൂടെയാണ് യാത്ര ചെയ്യുന്നത്. പക്ഷേ ഇപ്രാവശ്യം യൂറോപ്യൻ രാജ്യങ്ങൾക്ക് മുകളിലൂടെ യാത്ര ചെയ്യാതെ ഒഴിഞ്ഞുമാറിയാണ് നെതന്യാഹു യാത്ര നടത്തിയത്. ബ്രിട്ടൺ ഉൾപ്പെടെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയിലെ തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ് ലോക രാജ്യങ്ങൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here