പ്രവാചകന്‍റെ മുടി ആളെ പറ്റിക്കൽ; മതത്തിൻ്റെ പേരിൽ നടക്കുന്നത് ആത്മീയ കച്ചവടം; കാന്തപുരത്തെ തള്ളി ഇസ്ലാമിക സംഘടന

പ്രവാചകൻ മുഹമ്മദ് നബിയെയും മതത്തിന്റെ മൂല്യങ്ങളെയും അപമാനിക്കുന്ന പ്രസ്‌താവനകൾ കാന്തപുരവും അനുയായികളും അവസാനിപ്പിക്കണമെന്ന് കേരള നദ്‌വത്തുൽ മുജാഹിദീന്റെ യുവജന വിഭാഗമായ ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീ (ഐ എസ് എം).
“പ്രവാചകന്റെ മുടി വളരുന്നു” എന്ന പേരിൽ നടത്തിയ പ്രസ്‌താവനകൾ കളവും വഞ്ചനയുമാണ്. മതത്തിൻ്റെ പേരിൽ നടക്കുന്നത് ആത്മീയ കച്ചവടമാണ്. ചരിത്രത്തിന്റെയോ മതപ്രമാണങ്ങളുടെയോ യാതൊരു പിന്തുണയും ഇല്ലാത്ത ഇത്തരം വാദങ്ങൾ ജനങ്ങളുടെ പ്രവാചകസ്നേഹം ചൂഷണം ചെയ്യാനുള്ള ശ്രമം മാത്രമാണ് എന്നും ഐ എസ് എം വാർത്താ കുറിപ്പിൽ പറഞ്ഞു.
Also Read : കാന്തപുരവുമായി ചർച്ച നടത്തിയെന്ന വാദം വ്യാജമെന്ന് യമൻ കുടുംബം; നിമിഷപ്രിയയുടെ മോചനം ആശങ്കയിൽ
കേരളത്തിലെ മുസ്‌ലിം സമൂഹവും പ്രത്യേകിച്ച് പൊതുസമൂഹവും ഇതിനകം തന്നെ “പ്രവാചകന്റെ മുടി” എന്ന അവകാശവാദത്തിന്റെ വ്യാജസ്വഭാവം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ ആധികാരികത തള്ളിക്കളയുകയും, പ്രവാചകൻ്റെ വിശുദ്ധ നാമത്തെ വ്യാപാരത്തിനായി ഉപയോഗിക്കുന്ന ഇത്തരം ശ്രമങ്ങളെ പൊതുസമൂഹം തള്ളിക്കളയും ചെയ്തിട്ടുണ്ട്.
മുസ്ലിം സമൂഹം പ്രവാചകനെ ജീവനേക്കാൾ സ്നേഹിക്കുന്നവരാണ്. ആ സ്നേഹം പ്രയോജനപ്പെടുത്തി സമുദായത്തെ കബളിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങൾ ഒരിക്കലും അനുവദിക്കാനാവില്ല. പ്രവാചകന്റെ പേരുപറഞ്ഞുള്ള വ്യാജ പ്രചരണങ്ങളും ആത്മീയ വ്യാപാരങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നും, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ എല്ലാവരും ജാഗ്രത പുലർത്തണമെന്നും ഐ.എസ്.എം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Also Read : ‘മറ്റ് മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാം, മതസൗഹാർദ്ദമാണ് നമ്മുടെ പാരമ്പര്യം’:കാന്തപുരം
പ്രവാചക കേശം കൊണ്ടുവെച്ചതിനെക്കാൾ അര സെന്റിമീറ്ററോളം വലുതായിട്ടുണ്ടെന്ന അവകാശവാദവുമായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഇന്നലെ രംഗത്ത് എത്തിയിതിന് പിന്നാലെയാണ് ഐ.എസ്.എമ്മിന്റെ പ്രതികരണം. മർകസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസിൽ സംസാരിക്കുന്നതിനിടയിലാണ് പ്രവാചക കേശത്തെ പറ്റി കാന്തപുരം പ്രസ്താവന നടത്തിയത്.
മുൻപ് പ്രവാചകന്റെ മുടിയെക്കുറിച്ച് പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ വലിയ വിവാദമായിരുന്നു. “ചിലയാളുകള്‍ നഖം നീട്ടാറുണ്ട് എന്നത് ശരിയാണ്. എന്നാൽ അത് മുറിച്ച് കളഞ്ഞാൽ അത് വേസ്റ്റാണ്. മുടി നിൽക്കുന്നത് അങ്ങനെ നിൽക്കട്ടെ, പക്ഷ് അത് മുറിച്ചാൽ പിന്നെ അതും വേസ്റ്റാണ്.” ഇതിനെയൊക്കെ എല്ലാവര്‍ക്കും ബോഡി വേസ്റ്റായേ കാണാൻ പറ്റൂ എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here