ലീഗിനെന്തേ കാവിക്കളർ? ഡൽഹിയിലെ പുതിയ ആസ്ഥാന മന്ദിരത്തെച്ചൊല്ലി ചോദ്യങ്ങൾ

ഡൽഹിയിൽ നിർമ്മാണം പൂർത്തിയാകുന്ന മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരമായ ‘ഖായിദെ മില്ലത്ത് സെന്ററിന്റെ’ നിറത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നു. ലീഗിന്റെ ആസ്ഥാന മന്ദിരം എങ്ങനെ കാവിനിറമായി എന്ന ചോദ്യമാണ് സൈബർ പോരാളികൾ ഉയർത്തുന്നത്.
അടുത്തിടെ പണി പൂർത്തിയായ സിപിഎമ്മിന്റെ കേരളത്തിലെ ആസ്ഥാന മന്ദിരം എകെജി സെന്ററിന് കാവിനിറമാണെന്ന് കളിയാക്കിയവരും, ചുവപ്പു നരച്ച് കാവിയായതാണ് എന്ന് പ്രചരിപ്പിച്ചവരും ഒളിവിലാണെന്ന് പരിഹാസ കമന്റുകളുമുണ്ട്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അറിയിച്ച് മുസ്ലിം ലീഗ് അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ ഷെയർ ചെയ്ത പോസ്റ്റിന് താഴെയാണ് ഈ കമന്റുകൾ നിറയുന്നത് .
അതേസമയം മന്ദിരത്തിന്റെ മുക്കാൽ ഭാഗവും ചെങ്കല്ലിലാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. അതിനാലാണ് കാവി കളർ എന്നത് വ്യക്തം. സിപിഎമ്മിന്റെ സൈബർ പോരാളികളാണ് കമന്റ് ഇടുന്നതിൽ കൂടുതലും. ലീഗിൻ്റെ ദേശീയ ആസ്ഥാനമായാണ് ഖായിദെ മില്ലത്ത് സെന്റർ പണി കഴിപ്പിച്ചിരിക്കുന്നത്. ഈ വരുന്ന 24നാണ് ഉദ്ഘാടനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here