IVF തട്ടിപ്പ്; ഡിഎൻഎ പരിശോധനയിൽ കുട്ടി മറ്റാരുടേതോ; വനിതാ ഡോക്ടറടക്കം അറസ്റ്റിൽ

ഐവിഎഫ് ചികിത്സയുടെ പേരിൽ തട്ടിപ്പ് വ്യാപകമാവുകയാണ്. അതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വാർത്തകളാണ് ഹൈദരാബാദിൽ നിന്നും പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. സെക്കന്തരാബാദിലെ ഗോപാലപുരത്താണ് സംഭവം. യൂണിവേഴ്സൽ സൃഷ്ടി ഫെർട്ടിലിറ്റി സെന്ററിൽ ഐവിഎഫ് ചിത്സക്കെത്തിയ ദമ്പതികളാണ് തട്ടിയിപ്പിനിരയായത്.

സൃഷ്ടി ഐവിഎഫ് സെന്ററിൽ വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടി തങ്ങളുടേതല്ലെന്ന് ഡിഎൻഎ പരിശോധനയിലൂടെ ദമ്പതികൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തട്ടിപ്പ് പുറത്തായത്. 35 ലക്ഷമാണ് ഫീസായി ഇവരിൽ നിന്ന് വാങ്ങിയത്. സംശയം തോന്നി കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തി. കുഞ്ഞ് ഇവരുടേതല്ലെന്ന് തെളിഞ്ഞതോടെയാണ് ദമ്പതികൾ പൊലീസിൽ പരാതി നൽകിയത്.

പ്രധാന പ്രതിയായ ഡോ. അതലൂരി നമ്രത (64), സർക്കാർ ഉടമസ്ഥതയിലുള്ള ഗാന്ധി ആശുപത്രിയിലെ അനസ്തെറ്റിസ്റ്റ് ഡോ. നർഗുല സദാനന്ദം (41), ഏജന്റുമാർ, ടെക്നീഷ്യൻമാർ എന്നിവരുൾപ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Also Read : അമ്മയാകാന്‍ ജോലി ഇനി തടസമല്ല; ഗര്‍ഭധാരണ ചികിത്സകള്‍ക്ക് കമ്പനി ആനുകൂല്യം

ഗർഭച്ഛിദ്രം നടത്താനായി എത്തുന്ന സ്ത്രീകൾക്ക് പണം വാഗ്ദാനം ചെയ്ത് പ്രസിക്കാൻ നിർബന്ധിക്കും. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളെ വാടക ഗർഭധാരണത്തിലൂടെ ജനിച്ചതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ദമ്പതികൾക്ക് കൈമാറുകയായിരുന്നു.

2024 ഓഗസ്റ്റിലാണ് പരാതിക്കാരായ ദമ്പതികൾ ഐവിഎഫ് ചികിത്സകൾക്കായി സൃഷ്ടി ഫെർട്ടിലിറ്റി ക്ലിനിക്കിലെത്തുന്നത്. ഡോക്ടർ നമ്രത വാടക ഗർഭധാരണത്തിന് നിർദ്ദേശിച്ചു. ക്ലിനിക്ക് ഒരു വാടക ഗർഭപാത്രം സജ്ജീകരിക്കാമെന്നും ഭ്രൂണം അതിലേക്ക് മാറ്റുമെന്നും പറഞ്ഞ് ദമ്പതികളെ വിശാഖപട്ടണത്തുള്ള ക്ലിനിക്കിന്റെ മറ്റൊരു ശാഖയിലേക്ക് അയച്ചു.

2025 ൽ വിശാഖപട്ടണത്ത് വച്ച് വാടക ഗർഭപാത്രം വഴി ഒരു കുട്ടി സി-സെക്ഷനിലൂടെ ജനിച്ചതായി ദമ്പതികളെ അറിയിച്ചു. ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വ്യാജ രേഖകൾ സഹിതമാണ് കുഞ്ഞിനെ ദമ്പതികൾക്ക് കൈമാറിയത്.

Also Read : യോഗി ‘യോഗി’യല്ല…’; കൂട്ടബലാത്സംഗ കേസില്‍ 2023ലെ ഡിഎൻഎ പരിശോനാ നിര്‍ദേശം മാധ്യമങ്ങളെ കാണിച്ച് അഖിലേഷ്

എന്നാൽ, കുട്ടി വാടക ഗർഭപാത്രത്തിലൂടെ ജനിച്ചതായി രേഖകളിൽ കാണിക്കാത്തത് ദമ്പതികളിൽ സംശയമുണ്ടാക്കി. പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിൽ കുട്ടിക്ക് തങ്ങളുമായി ജനിതക ബന്ധമില്ലെന്ന് കണ്ടെത്തി. ക്ലിനിക്കിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ രേഖകൾ നൽകാൻ വിസമ്മതിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ദമ്പതികൾ പോലീസിനെ സമീപിച്ചത്.

തുടർന്നുള്ള അന്വേഷണത്തിൽ കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്തി. കുഞ്ഞിനെ വിറ്റതിന് ചെറിയ തുക മാത്രമാണ് ഇവർക്ക് ലഭിച്ചത്. ശിശു വിൽപ്പന കുറ്റത്തിന് യഥാർത്ഥ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. കുട്ടിയെ നടപടിക്രമങ്ങൾ അനുസരിച്ച് ശിശുവിഹാറിൽ പാർപ്പിച്ചിട്ടുണ്ട്.

2016ലും 2020ലും ഡോ നമ്രതയെ ഇതേ കുറ്റങ്ങൾക്ക് പോലീസ് പിടിച്ചിരുന്നു. ആദ്യ കേസിൽ, വാടക ഗർഭധാരണത്തിലൂടെ നൽകിയ നവജാതശിശു മറ്റാരുടെയോ ആണെന്ന് യുഎസിൽ നിന്നുള്ള ഒരു എൻ ആർ ഐ ദമ്പതികൾ ആരോപിച്ചതിനെത്തുടർന്ന് തെലങ്കാന മെഡിക്കൽ കൗൺസിൽ അവരുടെ ലൈസൻസ് അഞ്ച് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് 2020ൽ ഹൈദരാബാദിൽ പോലീസ് നവജാതശിശുക്കളെ കടത്തിയതിന് ഡോ. നമ്രതയെയും മറ്റ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top