SV Motors SV Motors

ജവാൻ സെപ്തംബർ ഏഴിന് തിയ്യേറ്ററുകളിലേക്ക്

ഷാരൂഖാൻ ഇരട്ട വേഷത്തിൽ എത്തുന്ന ജവാൻ സെപ്തംബർ ഏഴിന് തിയ്യേറ്ററുകളിൽ എത്തും. വിക്രം റാത്തോഡ്, ആസാദ് എന്നീ അച്ഛൻ മകൻ കഥാപാത്രങ്ങളെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്.

വിജയ് സേതുപതി വില്ലനായി കാലി എന്ന വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്.
ആറ്റ്ലീ -ഷാരൂഖാൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

300 കോടി ചെലവിട്ട് റെഡ് ചില്ലീസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് സംഗീതം നൽകിയ മൂന്ന് പാട്ടുകളും നേരത്തെ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ജവാൻ റിലീസിന് ഒരുങ്ങുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിന് വമ്പൻ ഓപ്പണിംഗാണ് കിട്ടിയിരിക്കുന്നത്.

ജവാൻ ആദ്യം ജൂണിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ കഴിയാത്തതിനാലാണ് വൈകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top