SV Motors SV Motors

ജയിലറിന് വമ്പൻ തിരിച്ചടി, എച്ച് ഡി പ്രിന്റ് ചോർന്നു

ഇന്ത്യൻ സിനിമയിൽ സമീപകാലത്തെ വിജയ ചിത്രം ജയിലറിന്റെ എച്ച് ഡി പ്രിന്റ് സമൂഹ മാധ്യമങ്ങളിൽ ചോർന്നു. ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് ഇത് വലിയ തിരിച്ചടിയാവും.

പ്രധാനമായും ടെലഗ്രാം വഴിയാണ് പ്രിന്റ് പ്രചരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസിന് ആഴ്ചകൾ മാത്രം ശേഷിക്കയാണ് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. 100 കോടി രൂപക്കാണ് ചിത്രം നെറ്റ്ഫ്ലിക്സ് വാങ്ങിയത്.

പ്രിന്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യരുതെന്ന് ചിത്രത്തിന്റെ സംവിധായകൻ നെൽസൺ ആരാധകരോട് അഭ്യർത്ഥിച്ചുണ്ട്.

ആഗസ്റ്റ് 10-ന് റിലീസ് ചെയ്ത ജയിലർ ലോകമെമ്പാടുമായി 550 കോടി കളക്ഷനും 200 കോടിക്ക് അടുത്ത് ലാഭവും ഉണ്ടാക്കിയെന്നാണ് വിവരം.

കേരളത്തിലും ചിത്രം വൻ കളക്ഷനാണ് നേടിയത്. 20 ദിവസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 53.80 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഓണം റിലീസുകൾക്കിടയിലാണ് ചിത്രം മികച്ച കളക്ഷൻ നേടി.

ബീസ്റ്റ് എന്ന പരാജയ ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ജയിലർ. തമിഴിന് പുറമേ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷയിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top