വിലക്കിന് പുല്ലുവില; മതിൽ ചാടി ഒമർ അബ്‌ദുള്ളയുടെ ‘മാസ്’; ജമ്മുകശ്മീരിൽ നാടകീയ രംഗങ്ങൾ

പൊലീസ് വിലക്ക് മറികടന്ന് രക്തസാക്ഷി സ്മാരകം സന്ദർശിച്ച് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. 1931 ജൂലൈ 13 ന് മഹാരാജ ഹരി സിങ്ങിന്റെ ദോഗ്ര സേന വെടിവച്ച് കൊന്ന കശ്മീരി പ്രതിഷേധക്കാരുടെ ശവകുടീരം സന്ദർശിക്കാനാണ് ഒമർ എത്തിയത്. ശവകുടീരമായ മസാർ-ഇ-ഷുഹാദ സന്ദർശിക്കുന്നതിൽ നിന്ന് ഒമറിനും നാഷണൽ കോൺഫറൻസ് നേതാക്കൾക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു
രക്തസാക്ഷിദിനത്തിൽ തന്നെ വീട്ടുതടങ്കലിലാക്കി എന്നാണ് ഒമറിൻ്റെ ആരോപണം. ശാരീരികമായി തടയാൻ ശ്രമിച്ചെങ്കിലും അത് മറികടന്ന് ആദരാഞ്ജലി അർപ്പിച്ചെന്നാണ് ഒമർ അബ്‌ദുള്ള എക്‌സിൽ അറിയിച്ചത്.
രക്തസാക്ഷി ദിനം ആചരിക്കുന്നതിനും ശവകുടീരങ്ങള്‍ സന്ദർശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയാലും ജീവൻ വെടിഞ്ഞ 22 സാധാരണക്കാരുടെ ത്യാഗങ്ങൾ മറക്കാനാകില്ലെന്നും സന്ദർശിക്കുമെന്നും ഒമർ അബ്‌ദുള്ള നേരത്തെ അറിയിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here