മുട്ടയിൽ കാൻസറോ? ജനിതക വിഷാംശമുള്ള മുട്ടയെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ജമ്മുകശ്മീരിൽ ലഭ്യമാകുന്ന മുട്ടകളിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു. ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഉപഭോക്തകാര്യ മന്ത്രിയുടെ പേഴ്സണൽ വിഭാഗമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയത്തിൽ അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

Also Read : പച്ചമുട്ട കഴിക്കാറുണ്ടോ? ദിവസവും കഴിച്ചാൽ എന്ത് സംഭവിക്കും

സർക്കാർ മാർക്കറ്റുകളിൽ ലഭ്യമായ മുട്ടകളിൽ ശരീരത്തിന് ദോഷകരമാകുന്ന മരുന്നുകളുടെ അംശം അടങ്ങിയിട്ടുണ്ടെന്ന് നാഷണൽ കോൺഫറൻസ് എംഎൽഎ തൻവീർ സാദ്ദിഖാണ് ആരോപിച്ചത്. കാൻസറിന് കാരണമാകുന്ന നൈട്രോഫുറാൻ, നൈട്രോയിമിഡാസോൾ എന്നീ നിരോധിത പദാർത്ഥങ്ങൾ മുട്ടകളിൽ കണ്ടെത്തിയേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

‘എഗ്ഗോസ് ന്യൂട്രീഷൻ’ എന്ന ബ്രാൻഡ് ഉത്പാദിപ്പിക്കുന്ന മുട്ടകളിൽ നിയമവിരുദ്ധവും ജനിതക വിഷാംശമുള്ളതുമായ രാസവസ്തുക്കൾ കണ്ടെത്തിയെന്ന ‘ട്രെസ്റ്റിഫൈഡ്’ എന്ന യൂട്യൂബ് ചാനലിലെ പരാമർശമാണ് ഈ വാദപ്രതിവാദങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ, തങ്ങളുടെ മുട്ടകൾ ഉപയോഗത്തിന് സുരക്ഷിതമാണെന്നും ഈ ആരോപണങ്ങൾ തെറ്റാണെന്നും ചൂണ്ടിക്കാട്ടി എഗ്ഗോസ് ന്യൂട്രീഷൻ ബ്രാൻഡ് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, വിഷയം അതീവ ഗൗരവമായി കണക്കിലെടുത്താണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top