ജമാഅത്തെ ഇസ്ലാമി ബന്ധമെന്ന് സംശയം; കാശ്മീരിൽ വിദ്യാഭ്യാസ സ്ഥാപനത്തിലടക്കം പോലീസ് റെയ്ഡ്

നിയമം വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഹന്ദ്വാര പൊലീസ് ജമ്മു കശ്മീരിലെ വാരിപോറയിലെ ജാമിയ ഇസ്ലാമിയ ഇൻസ്റ്റിറ്റ്യൂട്ടിൽ റെയ്ഡ് നടത്തിയത്. നിരോധിക്കപ്പെട്ട തീവ്രവാദി സംഘടനകളുമായി ഈ സ്ഥാപനത്തിന് ബന്ധമുണ്ടോ എന്നതിനെ കുറിച്ചും അന്വേഷണം നടക്കുകയാണ്.
പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ഈ ഉപകരണങ്ങൾ വിശദമായ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി (JEI) പോലുള്ള സംഘടനകളുമായി സ്ഥാപനത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് റെയ്ഡ് നടത്തിയത്. അന്വേഷണം പുരോഗമിക്കുന്നതനുസരിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here