പേരിൽ ഇളവ്; ജാനകി vs സ്റ്റേറ്റ് ഓഫ് കേരള; നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട കേസിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്. സിനിമയിലെ കോടതി രംഗങ്ങളിൽ ക്രോസ് വിസ്താരത്തിനിടയിൽ ജാനകി എന്ന പേര് ഒഴിവാക്കണമെന്നും സിനിമയുടെ പേര് ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതിൽ പ്രശ്നമില്ലെന്നുമാണ് സെൻസർ ബോർഡിന്‍റെ പുതിയ നിലപാട്.
വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്‍റെ ഇനീഷ്യല്‍ കൂടി ചേർക്കണമെന്നുമാണ് സെൻസർ ബോർഡിന്‍റെ പുതിയ നിർദ്ദേശം.
മുൻപ് സിനിമയിൽ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന 96 ഭാഗങ്ങൾ കട്ടു ചെയ്യണമെന്നും സിനിമയുടെ പേര് മാറ്റണമെന്നുമാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് ഉച്ചയ്ക്ക് വിശദമായി വാദം കേൾക്കാമെന്ന് ജസ്റ്റിസ് നഗരേഷ് അറിയിച്ചിരിക്കെയാണ് സെൻസർ ബോർഡ് നിലപാട് മയപ്പെടുത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here