കാൽകാശ് ചിലവാക്കാതെ ലക്ഷങ്ങളുടെ ഭക്ഷണം!! ഫുഡ് ഡെലിവറി ആപ്പുകളെ കുത്തുപാളയെടുപ്പിച്ച തട്ടിപ്പിൻ്റെ പരമ്പര ഇതാ….

ജപ്പാനിലെ നഗോയയിലാണ് ഫുഡ് ഡെലിവറി ആപ്പ് വഴി യുവാവ് തട്ടിപ്പ് നടത്തിയത്. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ ‘ഡെമേ കാനിൽ’ പഴുതുകൾ കണ്ടെത്തിയാണ് ആയിരത്തിലേറെ തവണയാണ് ഇയാൾ ഭക്ഷണം വാങ്ങിയെടുത്തത്. ഇത് കഴിച്ച ശേഷം തുക റീഫണ്ട് ആവശ്യപ്പെട്ടാണ് തട്ടിപ്പ് പതിവായി നടത്തിയിരുന്നത്. സംഭവത്തിൽ 38 വയസുള്ള തകുയ ഹിഗാഷിമോട്ടോ എന്ന യുവാവിനെ പൊലീസ് പിടികൂടി.
യുവാവിന് ജോലി ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ഭക്ഷണം ഓർഡർ ചെയ്ത് വാങ്ങിയ ശേഷം കിട്ടിയില്ലെന്ന് പറഞ്ഞ് റീഫണ്ട് ചോദിച്ചാണ് പണം തട്ടുന്നത്. പിടിക്കപെടാതിരിക്കാൻ ഡെമേ കാനിൽ തെറ്റായ വിലാസങ്ങളും പേരും രജിസ്റ്റർ ചെയും. 124 അക്കൗണ്ടുകൾ ആണ് ഇങ്ങനെ ഇയാൾ ഉണ്ടാക്കിയത്. വ്യാജ അക്കൗണ്ടുകൾക്കായി, വ്യാജ ഐഡികൾ ഉപയോഗിച്ച് സിമ്മുകൾ വാങ്ങും. തുടർന്ന് ഉപയോഗം കഴിഞ്ഞാൽ അത് നശിപ്പിക്കും.
രണ്ട് വർഷത്തിനിടെ 1095 തവണയാണ് വിലകൂടിയ ഭക്ഷണങ്ങൾ ഇയാൾ ഓർഡർ ചെയ്തത്. ഭക്ഷണം എത്തിയിട്ടില്ലെന്ന് പറഞ്ഞു ഓർഡറുകൾക്ക് റീഫണ്ട് വാങ്ങുകയും ചെയ്തു. ഈ പ്രവർത്തിയിലൂടെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
‘എന്നാൽ പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ’ എന്നു പറയുന്നത് പോലെ, അവസാനം നടത്തിയ ഒരു തട്ടിപ്പിൽ വളരെ വലിയ തുകയാണ് ഇയാൾ റീഫണ്ട് ചോദിച്ചത്. ഇതാണ് പിടിയിലാവാൻ കാരണമായത്. ആദ്യം പരീക്ഷിച്ചു നോക്കിയെന്നും റീഫണ്ട് കിട്ടിയതോടെ അത് ആവർത്തിക്കുകയായിരുന്നു എന്ന് ഇയാൾ മൊഴി നൽകിയെന്ന് പൊലീസ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here