‘ജവാൻ’ ആരാധകർക്ക് സന്തോഷ വാർത്ത; ഭൂഗർഭജലം ഉപയോഗിച്ച് റമ്മിൻ്റെ രുചി നശിപ്പിക്കില്ല; പുതിയ ഡിസ്റ്റിലറി പാലക്കാട്ട്

മലയാളികളുടെ ഇഷ്ട മദ്യമായ ജവാൻ റമ്മിന്റെ പുതിയ ഡിസ്റ്റിലറി പാലക്കാട് മേനോൻപാറയിൽ. 15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മേനോൻപാറയിൽ ‘ജവാൻ’ മദ്യത്തിൻ്റെ ഉത്പാദനം തുടങ്ങാൻ പോകുന്നത്. ബ്ലെൻഡിങ് ആൻഡ് ബോട്ലിങ് പ്ലാൻ്റ് നിർമാണോദ്ഘാടനം ഏഴിനു രാവിലെ 11.30-ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. 2024 ജൂലൈയിലാണ് മലബാർ ഡിസ്റ്റിലറീസിൽ ജവാൻ മദ്യോത്പാദനത്തിന് ഭരണാനുമതി ലഭിച്ചത്. 2025 മാർച്ചിൽ സാങ്കേതികാനുമതിയും ലഭിച്ചു.

Also Read : കുപ്പി കളയേണ്ട; വില തന്ന് തിരിച്ചെടുക്കാൻ ബെവ്‌കോ

29.5 കോടി രൂപയുടെ പദ്ധതിയിൽ തുടക്കത്തിൽ 15 കോടി മുടക്കാനാണ് ബിവറേജസ് കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് പൂർണ ഓട്ടോമാറ്റിക് ബോട്ലിങ് ലൈനിൽ ദിവസേന 12,500 കെയ്‌സ് വരെ മദ്യോത്പാദനമാണ് പുതിയ പദ്ധതിയിലുള്ളത്. ഇതിനായി പരമാവധി 25,000 ലിറ്റർ വെള്ളം വേണ്ടി വരും. സമീപത്തുള്ള നദികളിൽ നിന്നും ടാങ്കറുകളിൽ വെള്ളം എത്തിക്കാനാണ് തീരുമാനം. നിരവധി ആളുകൾക്ക് ജോലി കിട്ടുന്ന പദ്ധതിയാണ് ഇത്, മദ്യ ഉത്പാദനത്തിനായി ഉപയോഗിക്കുന്ന ജലത്തിന്റെ കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടന്നും ഭൂഗർഭജലം ഉപയോഗിച്ച് മദ്യത്തിന്റെ രുചി നശിപ്പിക്കില്ല എന്ന് മലമ്പുഴ എംഎൽഎ എ പ്രഭാകരൻ പറഞ്ഞു.

Also Read : മദ്യപരോട് കരുതൽ; കൂടുതല്‍ ബെവ്കോ ഷോപ്പുകൾ തുറക്കാന്‍ ഉദാരമനസുമായി സര്‍ക്കാര്‍; 100 എണ്ണം ഉടന്‍

ഇരുഭാഗത്തുനിന്നുമുള്ള പുഴകളിൽനിന്ന് ശുദ്ധീകരിക്കാത്ത വെള്ളം മേനോൻപാറയിലെ കമ്പനി പരിസരത്തെ സംഭരണിയിൽ എത്തിച്ച് ശുദ്ധീകരിക്കാനുള്ള സമാന്തര പദ്ധതി ജല അതോറിറ്റി തയ്യാറാക്കിയിട്ടുമുണ്ട്. 2009 ജൂണിലാണ് മേനോൻപാറയിൽ മലബാർ ഡിസ്റ്റിലറീസ് സ്ഥാപിതമായത്. ബിവറേജസ് കോർപ്പറേഷന് കീഴിൽ 10 ലൈൻ ബോട്ലിങ് പ്ലാന്റ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് 2018-ൽ ഒഴിവാക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top