സത്യപ്രതിജ്ഞ വായിക്കാൻ സഹായം തേടി ജെഡിയു എംഎൽഎ; ബിഹാർ നിയമസഭയ്ക്ക് ഇത് നാണക്കേട്

സത്യപ്രതിജ്ഞാ ചടങ്ങിനിടെ വാക്കുകൾ കിട്ടാതെ ജെഡിയു എംഎൽഎ ബിഹാർ നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് ജെഡിയു എംഎൽഎയായ വിഭാ ദേവി വാക്കുകൾ കിട്ടാതെ കുഴഞ്ഞത്. വ്യക്തമായി വായിക്കാൻ കഴിയാതെ എംഎൽഎ സത്യപ്രതിജ്ഞാ വാചകങ്ങൾ ഇടയ്ക്ക് വെച്ച് നിർത്തി.

പിന്നീട് വാചകങ്ങൾ പറഞ്ഞുകൊടുക്കാൻ കൂടെയുണ്ടായിരുന്ന നിയമസഭാംഗത്തോട് അഭ്യർത്ഥിക്കുകയായിരുന്നു. മുൻ എംഎൽഎ രാജ് ബല്ലഭ് യാദവിന്റെ ഭാര്യയാണ് വിഭാ ദേവി. നവാഡയിൽ ആർജെഡി സ്ഥാനാർത്ഥിയെ 27,594 വോട്ടുകൾക്ക് തോൽപ്പിച്ചാണ് അവർ സഭയിലെത്തിയത്.

മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരുൾപ്പെടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ ഉണ്ടായിരുന്നു. സഭയിൽ ആദ്യമായി എത്തുന്നതിന്റെ പരിഭ്രമം മൂലമാകാം വിഭാ ദേവിക്ക് സത്യപ്രതിജ്ഞ വായിക്കുന്നതിൽ തെറ്റുപറ്റിയതെന്നാണ് വിലയിരുത്തൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top