SV Motors SV Motors

മാസ് ലുക്കില്‍ ‘ആന്റണി’; ജോഷി- ജോജു ജോർജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജോജു ജോർജ് നായകനായെത്തുന്ന ജോഷി ചിത്രം ‘ആന്റണി’യുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രം ‘പൊറിഞ്ചു മറിയം ജോസി’ന് ശേഷം മാസ്സ് ലുക്കിലേക്ക് ജോജു മടങ്ങുന്നു എന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് നല്‍കുന്നത്. ജോജുവിനൊപ്പം നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവരുടെ പഴയ ടീം ‘ആന്റണി’യിലും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇവരെക്കൂടാതെ കല്യാണി പ്രിയദർശനും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.

ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രചന- രാജേഷ് വർമ, ഛായാഗ്രാഹകൻ- രണദിവെ, എഡിറ്റർ- ശ്യാം ശശിധരൻ, സംഗീത സംവിധായകൻ- ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, കലാസംവിധായകൻ- ദിലീപ് നാഥ്, വസ്ത്രാലങ്കാരം- പ്രവീൺ വർമ, മേക്കപ്പ്- ആർട്ടിസ്റ്റ് റോണക്സ് സേവ്യർ.

സ്റ്റിൽസ് – അനൂപ് പി ചാക്കോ, വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ – രാജശേഖർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – വർക്കി ജോർജ് , സഹ നിർമാതാക്കൾ – ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ, മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടെയിൻമെന്റ്, പി.ആർ.ഒ – ശബരി.

മികച്ച പ്രേക്ഷക പ്രതികരണം നേടിയ ‘ഇരട്ട’യ്ക്ക് ശേഷം ജോജു നായകനാവുന്ന ചിത്രമാണ് ആന്റണി. സുരേഷ് ഗോപി നായകനായെത്തിയ ‘പാപ്പൻ’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രത്തില്‍ ജോജുവും ഒന്നിക്കുമ്പോള്‍ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top