മാധ്യമപ്രവർത്തക പെൻഷൻ 15000; വമ്പൻ പ്രഖ്യാപനവുമായി നിതീഷ് കുമാർ

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വമ്പൻ പദ്ധതികളുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. 6000 രൂപ ആയിരുന്ന മാധ്യമപ്രവർത്തക പെൻഷൻ 15000 രൂപയാക്കി ഉയർത്തിയെന്ന വാർത്തയാണ് ബിഹാറിൽ നിന്നും പുറത്ത് വരുന്നത്. ഇതോടെ മാധ്യമപ്രവർത്തകർക്ക് ഏറ്റവും കൂടുതൽ പെൻഷൻ നൽകുന്ന സംസ്ഥാനമായി ബീഹാർ മാറുകയാണ്. മാധ്യമ പ്രവർത്തകർ മരിച്ചാൽ ആശ്രിതർക്ക് 10,000 രൂപ പ്രതിമാസം നൽകും നേരത്തെ ഇത് 3,000 ആയിരുന്നു.

പദ്ധതിയുടെ വിശദാംശങ്ങൾ നിതീഷ് കുമാർ എക്സ് അക്കൗണ്ടിൽ കുറിച്ചു. “ബിഹാർ പത്രകാർ സമ്മാൻ പെൻഷൻ പദ്ധതി പ്രകാരം, യോഗ്യരായ എല്ലാ പത്രപ്രവർത്തകർക്കും ₹6,000 ന് പകരം ₹15,000 പ്രതിമാസ പെൻഷൻ നൽകാൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.” കൂടാതെ പദ്ധതി പ്രകാരം പെൻഷൻ സ്വീകരിക്കുന്ന മാധ്യമപ്രവർത്തകർ മരിച്ചാൽ, അവരുടെ ആശ്രിത പങ്കാളിക്ക് ജീവിതകാലം മുഴുവൻ ₹3,000 ന് പകരം 10,000 പ്രതിമാസ പെൻഷൻ നൽകാനും നിർദേശം നൽകിയിട്ടുണ്ടെന്നും നിതീഷ് കുമാർ പറഞ്ഞു.

Also Read : ബീഹാർ യുവാവിനെ മുംബൈയിൽ അരിഞ്ഞുതള്ളി; അന്യമതക്കാരിയോട് ബന്ധം സ്ഥാപിച്ചത് കാരണമെന്ന് പോലീസ്

“ജനാധിപത്യത്തിൽ മാധ്യമപ്രവർത്തകർ വഹിക്കുന്ന പങ്ക് വലുതാണ്. ജനാധിപത്യത്തിൻ്റെ നാലാം തൂണാണ് അവർ. സാമൂഹിക വികസനത്തിനായുള്ള പാത അവർ തുറന്നിടുന്നു. പത്രപ്രവർത്തകർക്ക് നിഷ്പക്ഷമായി പത്രപ്രവർത്തനം നടത്താനും വിരമിച്ചതിന് ശേഷം അന്തസ്സോടെ ജീവിക്കാനും കഴിയുന്ന തരത്തിലുള്ള പദ്ധതികളാണ് ഞങ്ങൾ ആവിഷ്‌കരിക്കുന്നത്.” നിതീഷ് പറഞ്ഞു.

അതേസമയം ബിഹാറിലെ വോട്ടർ പട്ടിക പരിഷ്‌കണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളെ വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കുന്ന തീവ്ര പരിശോധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെൻ്റ് വളപ്പിലും സമരം നടന്നിരുന്നു. പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേതൃത്വം നൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top