ജ്യൂസ് ജാക്കിങ് തട്ടിപ്പ്; പൊതു ചാർജിങ് കേന്ദ്രങ്ങളിൽ ജാഗ്രത പാലിക്കുക

പൊതുസ്ഥലങ്ങളിലെ മൊബൈൽ ചാർജിങ് പോയന്റുകൾ (മാളുകൾ, റെസ്റ്റോറന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, ട്രെയിനുകൾ പോലുള്ളവ) ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും ഡാറ്റകളും മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്. ‘ജ്യൂസ് ജാക്കിങ്’ എന്ന പേരിലാണ് ഈ സൈബർ തട്ടിപ്പ് അറിയപ്പെടുന്നത്.

സാധാരണ ചാർജിങ് കേബിളുകൾ പോലെ തോന്നിക്കുന്ന ‘മാൽവെയർ കേബിളുകൾ’ ഉപയോഗിച്ചാണ് സൈബർ കുറ്റവാളികൾ ഈ തട്ടിപ്പ് നടത്തുന്നത്. ഇത്തരം വ്യാജ കേബിളുകളിൽ ഫോൺ കണക്ട് ചെയ്താൽ, ഫോണിലെ ബാങ്കിങ് വിവരങ്ങൾ, ഫോട്ടോകൾ, കോൺടാക്റ്റ് ലിസ്റ്റ് തുടങ്ങി പ്രധാനപ്പെട്ട എല്ലാ ഡാറ്റകളും തട്ടിപ്പുകാർക്ക് കൈക്കലാക്കാൻ സാധിക്കും. ഈ അപകടസാധ്യതയെക്കുറിച്ച് പലർക്കും അറിയില്ല എന്നതാണ് ശ്രദ്ധേയം.

ജ്യൂസ് ജാക്കിങ് തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ പൊതുജനങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം:

  • പൊതു ഇടങ്ങളിൽ ചാർജ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുക.
  • ചാർജ് ചെയ്യാൻ പവർ ബാങ്ക് ഉപയോഗിക്കുക.
  • യു.എസ്.ബി. ഡേറ്റാ ബ്ലോക്കർ ഉപയോഗിച്ച് ചാർജ് ചെയ്യുക. (ഇത് ഡാറ്റാ കൈമാറ്റം തടയും).
  • പൊതുസ്ഥലങ്ങളിൽ ഫോൺ ചാർജ് ചെയ്യുന്ന സമയത്ത് പാറ്റേൺ ലോക്ക്, പാസ്‌വേഡ് എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
    പൊതു ചാർജിങ് പോയന്റുകൾ ഉപയോഗിക്കുമ്പോൾ എല്ലാവരും അതീവ ജാഗ്രതയും ശ്രദ്ധയും പാലിക്കേണ്ടത് അത്യാവശ്യമാണ്.
whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top