SV Motors SV Motors

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആശിഷ് ജെ ദേശായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആശിഷ് ജെ ദേശായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുൻപാകെ ഇന്ന് രാവിലെ 11ന് രാജ്ഭവനിലായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.

ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്നു എ ജെ ദേശായി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി സുപ്രീംകോടതി ജഡ്ജിയായ പോയ ഒഴിവിലാണ് ദേശായിയെ നിയമിച്ചത്. കേരള ഹൈക്കോടതിയുടെ 38–ാം ചീഫ് ജസ്റ്റിസാണ് ദേശായി. സുപ്രീംകോടതിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കിൽ അടുത്തവർഷം ജൂലൈ 4ന് വിരമിക്കും.

ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ പി ദേശായിയുടെ മകനാണ് ജസ്റ്റിസ് ആശിഷ് ദേശായി. 2011 ലാണു ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷനൽ ജഡ്ജിയായത്. നേരത്തേ, ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസൽ ആയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top