ഹരിയാനയിൽ നിന്നുള്ള ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; 53-ാമത് സി ജെ ഐയായി സൂര്യകാന്ത്

ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖരും വിദേശ രാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ജസ്റ്റിസ് ബി ആർ ഗവായ്ക്ക് പകരമാണ് ജസ്റ്റിസ് സൂര്യകാന്ത് സുപ്രീം കോടതിയുടെ തലപ്പത്തെത്തിയത്. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തി എന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമായി.

Also Read : സംവരണത്തിലെ യഥാർത്ഥ സമത്വത്തിനായി സർക്കാർ ഇടപെടണം; വിരമിക്കുന്നതിൻ്റെ തലേന്ന് ചീഫ് ജസ്റ്റിസ് ഗവായ്

ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ, സുപ്രീം കോടതിയിലെ കെട്ടിക്കിടക്കുന്ന കേസുകളിൽ വേഗത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി കൂടുതൽ ഭരണഘടനാ ബെഞ്ചുകൾ സ്ഥാപിക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു. 2027 ഫെബ്രുവരി 9 വരെയാണ് കാലാവധി. കേരളത്തിലെ എസ്.ഐ.ആർ കേസ് ഉൾപ്പെടെയുള്ള ദേശീയ പ്രാധാന്യമുള്ള നിരവധി കേസുകൾ നിലവിൽ പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിൻ്റെ ബെഞ്ചാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top