മകള്‍ കവിത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു; പിടിച്ച് പുറത്താക്കി ചന്ദ്രശേഖര റാവു

ഭാരത് രാഷ്ട്ര സമിതിയില്‍ നിന്ന് കെ. കവിതയെ പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് മകള്‍ കവിതക്കെതിരെ ബിആര്‍എസ് അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു നടപടി എടുത്തിരിക്കുന്നത്. നേരത്തെ തന്നെ കവിതയും പാര്‍ട്ടി നേതാക്കളും തമ്മില്‍ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. പല കാര്യങ്ങളിലും പാര്‍ട്ടി മൗനത്തിലാണെന്ന് ആരോപിച്ച് കവിത നേരത്തേ കെസിആറിന് കത്തെഴുതിയിരുന്നു.
പാര്‍ട്ടി എംഎല്‍സിയായ കെ. കവിതയുടെ സമീപകാലത്തെ പെരുമാറ്റങ്ങളും അവര്‍ നടത്തുന്ന തുടര്‍ച്ചയായ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളും ബിആര്‍എസിന് ദോഷകരമാണെന്നതിനാല്‍ പാര്‍ട്ടി ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. കവിതയെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു തീരുമാനിച്ചു എന്ന് ബിആര്‍എസ് പ്രസ്താവനയില്‍ അറിയിച്ചു.
ALSO READ : ഡല്‍ഹി മദ്യനയകേസില്‍ ബിആര്‍എസ് നേതാവ് കവിതക്ക് ജാമ്യം; അറസ്റ്റിലായത് അഞ്ച് മാസം മുന്‍പ്
തെലങ്കാന ജാഗ്രതി എന്ന സംഘടനയുടെ പുതിയ ഓഫീസ് തുറന്ന് കുറച്ച് നാളായി കവിത സമാന്തര പ്രവര്‍ത്തനത്തിലായിരുന്നു. ഇപ്പോള്‍ പാര്‍ട്ടയില്‍ നിന്ന് പുറത്താക്കിയതോടെ സ്വന്തം സംഘടനയുമായി സജീവമാകാനാകും കവിത നീക്കം നടത്തുക. നേരത്തെ ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അഞ്ച് മാസത്തോളം കവിത ജയിലില്‍ കഴിഞ്ഞിരുന്നു. അന്ന തന്നെ വേണ്ടവിധത്തില്‍ പാര്‍ട്ടിയും അച്ഛന്‍ ചന്ദ്രശേഖര റാവുവും സംരക്ഷിച്ചില്ലെന്ന് കവിതയ്ക്ക് വിമര്‍ശനമുണ്ടായിരുന്നു. അത് തന്നെയാണ് വളര്‍ന്ന് പാര്‍ട്ടിനടപടിയിലേക്ക് എത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here