സിപിഎമ്മിലെ അനാശാസ്യ വിവാദം; തെളിവുകൾ സഹിതം പരാതി നൽകുമെന്ന് വനിതാ നേതാവ്

സിപിഎമ്മിലെ അനാശാസ്യ വിവാദത്തിൽ പരാതിയുമായി കെ.ജെ.ഷൈൻ. സോഷ്യൽ മീഡിയ വഴി തനിക്കെതിരെ അപവാദ പ്രചാരണം നടക്കുന്നെന്ന് എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ആയിരുന്ന കെ.ജെ.ഷൈൻ. തൻ്റെ പേരും ചിത്രവും ഉപയോഗിച്ച് അപമാനിക്കാൻ ശ്രമം നടക്കുന്നു എന്നാണ് ഷൈൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

Also Read: സിപിഎമ്മിലും അനാശാസ്യ വിവാദം; വനിതാ നേതാവിന്റെ കിടപ്പറയില്‍ നിന്നും എംഎല്‍എയെ പൊക്കി ഭര്‍ത്താവ്; പേരുകളില്ലാതെ വാര്‍ത്തകള്‍ പരക്കുന്നു

തന്നെക്കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ച സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കും മാധ്യമങ്ങൾക്കും എതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും, വനിതാ കമ്മീഷനും പരാതി നൽകുമെന്ന് കെ.ജെ.ഷൈൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top