കെ. രാജു ദേവസ്വം ബോർഡ് അംഗമാകും; തീരുമാനത്തിന് പിന്നിൽ സാമുദായിക സമവാക്യം

മുൻ മന്ത്രിയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകും. പുനലൂരിൽ നിന്നുള്ള നേതാവാണ് കെ. രാജു. ദേവസ്വം ബോർഡ് പ്രസിഡന്റായി കെ. ജയകുമാറിനെ തീരുമാനിച്ച സാഹചര്യത്തിൽ, സാമുദായിക സമവാക്യം പാലിക്കുന്നതിന്റെ ഭാഗമായാണ് കെ. രാജുവിനെ പരിഗണിച്ചത്. നേരത്തെ, സി.പി.ഐ. പ്രതിനിധിയായി വിളപ്പിൽ രാധാകൃഷ്ണനെയാണ് തിരഞ്ഞെടുത്തിരുന്നത്.
Also Read : ഐഎഎസ് പ്രതിച്ഛായയിൽ മുഖം മിനുക്കാൻ സർക്കാർ; കെ ജയകുമാർ ദേവസ്വം തലപ്പത്തേക്ക്
കെ. ജയകുമാറും വിളപ്പിൽ രാധാകൃഷ്ണനും ഒരേ സമുദായത്തിൽ നിന്നുള്ളവരാകുമെന്ന വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ അറിയിച്ചതയാണ് സൂചന. തുടർന്ന് വിളപ്പിൽ രാധാകൃഷ്ണനെ ഒഴിവാക്കി, മുൻ മന്ത്രി കൂടിയായ കെ. രാജുവിനെ സി.പി.ഐ ആ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. ഇതിനെ തുടർന്നാണ് വിളപ്പിൽ രാധാകൃഷ്ണനെ ഒഴിവാക്കുകയും പകരം കെ. രാജുവിനെ പരിഗണിക്കുകയും ചെയ്തത്. കെ. രാജുവിനെ ദേവസ്വം ബോർഡ് അംഗമായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here