സഭയിൽ സോണിയ ഗാന്ധിക്കെതിരെ ഭരണപക്ഷം; പുറത്ത് സോണിയയെ ന്യായീകരിച്ച് കടകംപള്ളി; വെളിപ്പെടുത്തൽ ഇങ്ങനെ!

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയതിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ താൻ പോയിട്ടുണ്ടെന്ന കാര്യം കടകംപള്ളി സമ്മതിച്ചെങ്കിലും, അവിടെ നിന്ന് യാതൊരുവിധ സമ്മാനങ്ങളും വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ താൻ ഒരു തവണ മാത്രമാണ് പോയിട്ടുള്ളത്. അത് പോറ്റിയുടെ അച്ഛന്റെ മരണാനന്തര ചടങ്ങിലോ മറ്റോ പങ്കെടുക്കാനായിരുന്നു. കുട്ടിയുടെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുക്കാനാണ് പോയി എന്ന് നേരത്തെ പറഞ്ഞത് പിശക് പറ്റിയതാണെന്നും അദ്ദേഹം തിരുത്തി. സന്ദർശന വേളയിൽ പോറ്റി തനിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി എന്ന പ്രചാരണം തെറ്റാണ്. താൻ അവിടെ നിന്ന് ഒന്നും കൈപ്പറ്റിയിട്ടില്ല. അന്ന് പോറ്റി ഒരു ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്ന് തനിക്ക് ബോധ്യമുണ്ടായിരുന്നില്ലെന്നും കടകംപള്ളി തിരുവന്തപുരത്ത് വച്ച് മാധ്യമങ്ങളോട് പറഞ്ഞു.

Also Read : ‘സ്വർണ്ണം കട്ടത് ആരപ്പാ’? നിയമസഭയിൽ പാട്ടുസമരം; സഭക്ക് പുറത്ത് ഭരണപക്ഷത്തിന്റെ അസാധാരണ നീക്കം

നിയമസഭയ്ക്കുള്ളിൽ ഭരണപക്ഷം സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും നിൽക്കുന്ന ചിത്രം ആയുധമാക്കി പ്രതിപക്ഷത്തെ പ്രതിരോധിക്കുമ്പോൾ, കടകംപള്ളി സുരേന്ദ്രൻ നൽകിയ മറുപടി ശ്രദ്ധേയമായി. സോണിയ ഗാന്ധി കളങ്കിതനായ ഒരാളെ തന്റെ വീട്ടിൽ കയറ്റുമെന്ന് താൻ കരുതുന്നില്ലെന്നാണ് കടകംപള്ളി മാധ്യമങ്ങളോട് പ്രതികരിച്ചത്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുമ്പോൾ പ്രതിപക്ഷം കാട്ടിക്കൂട്ടുന്നത് രാഷ്ട്രീയ നാടകമാണെന്ന് കടകംപള്ളി കുറ്റപ്പെടുത്തി. എന്നാൽ സ്വർണ്ണക്കൊള്ളയിൽ സർക്കാരിനും മുൻ മന്ത്രിമാർക്കും പങ്കുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top