പോക്‌സോ പരാതി മറച്ചുവച്ച വൈദികന്‍ പ്രതിയായി; പന്ത്രണ്ടുകാരിയോട് അതിക്രമം കാട്ടിയത് കാക്കനാട് പള്ളിയിലെ കപ്യാര്‍

കാക്കനാട് തുതിയൂര്‍ വ്യാകുലമാതാ പള്ളിയിലെ കപ്യാര്‍ ഷാജി ജോസഫാണ് പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. പെരുന്നാള്‍ ഡാന്‍സ് പരിശീലനത്തിനിടെയാണ് പെണ്‍കുട്ടിയോട് കപ്യാര്‍ അതിക്രമം കാണിച്ചത്. രക്ഷിതാക്കളുടെ പരാതിയില്‍ കപ്യാര്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു. തൃക്കാക്കര പോലീസാണ് കേസെടുത്തത്.
അതിക്രമം നേരിട്ടപ്പോള്‍ തന്നെ കുട്ടി പള്ളിയിലെ വികാരി ഫാ. ടിജോ തോമസിനോട് ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പോലീസില്‍ അറിയിക്കാതെ മറയ്ച്ചുവയ്ക്കാനാണ് വികാരി ശ്രമിച്ചത്. കുട്ടി വീട്ടില്‍ എത്തി രക്ഷിതാക്കളെ ഇക്കാര്യം അറിയിച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. അതിക്രമ വിവരം മറച്ചുവയ്ച്ചതിന് വികരിക്കെതിരേയും കേസെടുത്തിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് കപ്യാര്‍ ഷാജി ജോസഫിനെ കപ്യാര്‍ സ്ഥാനത്ത് നിന്നും നീക്കിയതായി വികാരി ഫാ. ടിജോ തോമസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here