പോരാടി നേടിയ വിജയം; CPM വിമത കലാ രാജു കൂത്താട്ടുകുളം നഗരസഭ അധ്യക്ഷ

കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി കലാ രാജു തെരഞ്ഞെടുക്കപ്പെട്ടു. സി പി എം വിമതയായ കലാ രാജു യു ഡി എഫ് സ്ഥാനാർത്ഥി ആയാണ് മത്സരിച്ചത്. 12 വോട്ടുകൾക്ക് എതിരെ 13 വോട്ടുകൾ നേടിയാണ് കലാ രാജു ഭരണം പിടിച്ചത്. നഗരസഭ മുൻ അധ്യക്ഷ വിജയ ശിവൻ ആയിരുന്നു എൽ ഡി എഫിന് വേണ്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്.

Also Read : കോട്ടയം നഗരസഭയിലെ രണ്ടുകോടിയുടെ തട്ടിപ്പിൽ പ്രതി അറസ്റ്റിൽ; പിടിയിലായത് ഒരുവർഷം ഒളിവിൽ കഴിഞ്ഞശേഷം

പാര്‍ട്ടി അംഗവും സി പി എം കൗണ്‍സിലറുമായിരുന്ന കലാ രാജു പാർട്ടിക്കുള്ളിലെ പ്രശ്നത്തെ തുടര്‍ന്ന് തെറ്റുകയും കൂറുമാറുകയുമായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ കൗണ്‍സിലറായിരുന്ന കലാ രാജുവിനെ സി പി എം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത് വലിയ വിവാദമായിരുന്നു. കലാ രാജുവിന്റേയും ഒരു സ്വതന്ത്ര അംഗത്തിന്റെയും പിന്തുണ യുഡിഎഫിന് ലഭിച്ചതോടെയാണ് സിപിഎമ്മിന് ഭരണം നഷ്ടപ്പെട്ടത്. തുടർന്നുണ്ടായ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ ഭാഗമായി മത്സരിച്ച കലാ രാജു വിജയിച്ചിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top