കാളികാവിൽ വീണ്ടും കടുവ; വന്യജീവി ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ

കടുവയെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് മലപ്പുറം കാളികാവ് നിവാസികൾ. ഈ മാസം ആറിനായിരുന്നു ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കൊലപ്പെടുത്തിയ നരഭോജി കടുവ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കൂട്ടിലകപ്പെട്ടത്. കടുവയെ കൊണ്ടുപോകാനായി വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയതോടെ സ്ഥലത്ത് പ്രദേശവാസികൾ തടിച്ചുകൂടി വലിയ സംഘർഷ സാധ്യത ഉടലെടുത്തിരുന്നു. പ്രദേശത്തെ ജനങ്ങളെ ഭീയിലാഴ്ത്തിക്കൊണ്ട് വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായിരിക്കുകയാണ്.

Also Read : കടുവയെ തടഞ്ഞ് വച്ച് നാട്ടുകാർ; തുറന്ന് വിടില്ലെന്ന് വനം വകുപ്പ്; കരുവാരക്കുണ്ടിൽ നാടകീയ സംഭവങ്ങൾ

പുല്ലങ്കോട് എസ്റ്റേറ്റിലാണ് മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചത്. പുല്ലങ്കോട് സ്വദേശി നാസർ എന്നയാളുടെ കന്നുകാലിയെയാണ് കടുവ പിടികൂടിയത്. കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെട്ടതിനാൽ ജീവൻ രക്ഷിക്കാനായി. വന്യജീവി ആക്രമണം ജനജീവിതത്തെ ദുരിത പൂർണമാക്കുന്ന സാഹചര്യമാണ് പ്രദേശത്ത് നിലനിൽക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top