Uncategorized

മാസ്സായി തമിഴിൽ സത്യപ്രതിജ്ഞ ചെയ്ത് കമൽ ഹാസൻ; ഉലകനായകൻ പാർലമെന്റിൽ

രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് പാർലമെന്റിൽ കമൽ ഹാസൻ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. ‘കമൽ ഹാസൻ എനും നാൻ’, എന്ന് സഭയെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിച്ച കമൽ ഹാസന്റെ സത്യപ്രതിജ്ഞ പ്രസംഗം അവസാനിച്ചത് നിറഞ്ഞ കയ്യടികളോടെയാണ്. 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം (എംഎൻഎം) നേതാവായ കമൽ ഹാസന് ഭരണകക്ഷിയായ ഡിഎംകെയാണ് സീറ്റ് വാഗ്ദാനം ചെയ്തത്. സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് കമൽ ഹാസന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലാണ്.

Also Read : രാഷ്ട്രീയ ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട സി സദാനന്ദൻ രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്‌ത്‌ രാഷ്ട്രപതി

ജൂൺ 6 ന് തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, വി.സി.കെ. നേതാവ് തോൽ തിരുമാവളവൻ, എം.ഡി.എം.കെ.യുടെ വൈകോ, തമിഴ്‌നാട് കോൺഗ്രസ് മേധാവി സെൽവപെരുന്തഗൈ എന്നിവരുൾപ്പെടെ ഡി.എം.കെ. സഖ്യകക്ഷികളുടെ സാന്നിധ്യത്തിലാണ് കമൽ ഹാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ എംഎൻഎം മത്സരിച്ചിരുന്നില്ല. പകരം തമിഴ്‌നാട്ടിലെ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് പൂർണ്ണ പിന്തുണ നൽകിയിരുന്നു. കമൽ ഹാസൻ രാജ്യസഭാംഗമായതോടെ ഇന്ത്യാ സഖ്യത്തിന് പാർലമെൻ്റിൽ ഒരു സ്റ്റാർ സ്റ്റാർ ക്യാമ്പയ്നറെയാണ് ലഭിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top