ദുരന്തബാധിതരോട് ദുരിതം പറഞ്ഞ് കങ്കണ; പരാമർശം വിവാദമാകുന്നു

ഹിമാചൽ പ്രദേശിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കവെയാണ് ബിജെപി എംപിയായ കങ്കണ റണാവത്ത് വിവാദ പരാമർശം നടത്തിയത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്തുള്ള തന്റെ റസ്റ്റോറന്റിൽ അകെ നടന്നത് 50 രൂപയുടെ കച്ചവടമാണ്. എന്നാൽ 15 ലക്ഷമാണ് ശമ്പളമായി നൽകേണ്ടത്.അപ്പോൾ തന്റെ അവസ്ഥ എന്താണെന്നു എല്ലാവരും ചിന്തിക്കണം. തന്റെ വേദന മനസിലാക്കണം. ഒരു അവിവാഹിതയായ സ്ത്രീയെന്ന നിലയിൽ തന്നെയാരും ബുദ്ധിമുട്ടിക്കരുത് എന്നാണ് കങ്കണ പറഞ്ഞത്.

ബിജെപി നേതാവും മണാലിയിൽ നിന്നുള്ള മുൻ എംഎൽഎയുമായ ഗോവിന്ദ് സിംഗ് താക്കൂറും നടിയോടൊപ്പം ഉണ്ടായിരുന്നു. ദുരിതബാധിതർ അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും മറ്റ് നാശനഷ്ടങ്ങളെയും കുറിച്ച് വിശദീകരിച്ചപ്പോഴാണ് നടിയുടെ ഈ വിവാദ പരാമർശം. കുളുവിലെ വെള്ളപ്പൊക്ക ബാധിതരുമായി റണാവത്ത് സംവദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു.

മഴക്കാലം ആരംഭിച്ചതിനുശേഷം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് 400ലധികം പേരാണ് മരിച്ചത്. ബിയാസ് നദി കരകവിഞ്ഞൊഴുകുന്നതിനാൽ സോളാങ് ഗ്രാമം മുഴുവൻ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് നാട്ടുകാർ എംപിയെ അറിയിച്ചു. നദിയുടെ ഗതി തിരിച്ചുവിടാൻ വെള്ളം ചാനൽ ആക്കുന്നത് അടിയന്തര പരിഹാരമാണെന്നും അവർ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top