തടവുകാർക്ക് എറിഞ്ഞുകൊടുത്ത ഫോണും ലഹരിയും ജയിൽ ഉദ്യോഗസ്ഥർ പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ ജയിലിലെ തടവുകാർക്ക് മൊബൈൽ ഫോണും ലഹരി വസ്തുക്കളും എത്തിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ജയിൽ കോമ്പൗണ്ടിലെ മതിലിൽ കയറി തടവുകാർക്ക് മൊബൈൽ ഫോൺ എറിഞ്ഞു കൊടുക്കാൻ ശ്രമിക്കവേയാണ് അക്ഷയ് എന്നയാൾ പിടിയിലായത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു
കഴിഞ്ഞദിവസം വൈകിട്ടാണ് മൂന്നുപേർ ജയിൽ കോമ്പൗണ്ടിൽ അതിക്രമിച്ച കടന്ന് മതിലിൽ കയറുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ ഉദ്യോഗസ്ഥർ കണ്ടത്. തുടർന്ന് ജയിലിന് പുറത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർക്ക് ഇത് സംബന്ധിച്ച വിവരം നൽകി. പൊലീസുകാരെ കണ്ടതോടെ മൂന്നുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഓടുന്നതിനിടെ അക്ഷയ് നിലത്ത് വീണു. തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
നിരോധിത പുകയില ഉൽപ്പന്നങ്ങളും ഒരു മൊബൈൽ ഫോണുമാണ് ഇവർ എറിഞ്ഞു കൊടുക്കാൻ ശ്രമിച്ചത്. ജയിലിലെ രാഷ്ട്രീയ തടവുകാർക്ക് വേണ്ടിയാണ് ഇത് എത്തിച്ചതെന്നാണ് അക്ഷയ് പൊലീസിന് നൽകിയ മൊഴി. രക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞതായും, ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here