തളിപ്പറമ്പ് ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടുത്തം; 10 കടകളിലേക്ക് തീ പടർന്നു

കണ്ണൂർ തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടുത്തം. ബസ്റ്റാൻഡിലെ കെ ബി ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപിടിച്ചത്. ഇവിടെ നിന്ന് പത്തു കടകളിലേക്ക് തീ പടർന്നതായാണ് വിവരം. ഫയർഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ ആദ്യ ഘട്ടം പരാജയപെട്ടു. വന്ന യൂണിറ്റുകളിൽ ആവശ്യത്തിന് വെള്ളം ഇല്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കൂടുതൽ ഫയർഫോഴ്സ് സംഘങ്ങൾ സ്ഥലത്തെത്തുകയാണ്.
ട്രാൻസ്ഫോർമെറിൽ നിന്നാണ് ആദ്യം തീ പടർന്നതെന്നാണ് വിവരം. ഈ ഷോപ്പിംഗ് കോംപ്ലക്സിൽ ചെരുപ്പ് കടകൾ, തുണി കടകൾ, മൊബൈൽ കടകൾ ഉൾപ്പെടെ ഉണ്ടെന്നാണ് വിവരം. നിലവിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ അകത്ത് ആളുകളുണ്ടോ എന്നും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ടാങ്കറുകളിൽ വെള്ളം എത്തിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here