കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിക്ക് നേരെ ആക്രമണം; അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂരിലെ വേങ്ങാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിക്കും ഏജൻ്റിനും മർദ്ദനമേറ്റതായി പരാതി. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. യുഡിഎഫ് സ്ഥാനാർഥി ടി ഷീനക്കും ചീഫ് ഏജൻ്റ് നരേന്ദ്ര ബാബുവിനും നേരെയാണ് അക്രമണം ഉണ്ടായത്. മമ്പറത്തുള്ള ജനസേവ കേന്ദ്രത്തിൽ വച്ചാണ് ആക്രമണം. മുഖം മറച്ചെത്തിയ നാലംഗ സംഘമാണ് കയ്യേറ്റം നടത്തിയത്. വനിതാ ജീവനക്കാർക്ക് നേരെയും ആക്രമണം ഉണ്ടായി. കൂടാതെ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.
ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് കണ്ണൂരിൽ സ്ഥാനാർഥിക്ക് നേരെ തന്നെയുണ്ടായ ഈ ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here