ബാലറ്റ് മോഷ്ടിച്ച് ഓടി എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി; പിടികൂടി പോലീസ്; ബലമായി മോചിപ്പിച്ച് നേതാക്കള്‍; കണ്ണൂര്‍ സര്‍വകലാശാല തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

കണ്ണൂര്‍ സര്‍വകലാശാല തിരഞ്ഞെടുപ്പിനിടെ നാടകീയ സംഭവങ്ങള്‍. വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ സംഘര്‍ഷവസ്ഥ നിലനില്‍ക്കുകയാണ്. പലവട്ടം പോലീസ് ലാത്തി വീശുകയും ചെയ്തു. എസ്എഫ്‌ഐയും എംഎസ്എഫ് കെഎസ്‌യു അടക്കമുള്ള പ്രതിപക്ഷ സംഘടനകളും തമ്മിലാണ് തര്‍ക്കങ്ങള്‍.

ഇതിനിടെ എംഎസ്എഫ് യൂണിവേഴ്‌സിറ്റി കൗണ്‍സിലറായ പെണ്‍കുട്ടിയുടെ ബാലറ്റ് എസ്എഫ്‌ഐ പ്രവര്‍ത്തക തട്ടിപ്പറിച്ചു എന്ന് ആരോപണം ഉയര്‍ന്നു. എസ്എഫ്‌ഐ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായ അതിഷക്ക് എതിരെയാണ് ആരോപണം ഉയര്‍ന്നത്. ഇതോടെ പോലീസ് ഇവരെ ബലമായി തടഞ്ഞുവച്ചു. പിന്നാലെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തി അതിഷയെ ബലമായി മോചിപ്പിച്ചു. ഇതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പോലീസ് അനാവശ്യമായി പ്രകോപനം ഉണ്ടാക്കുകയാണെന്നും എംഎസ്എഫ് പറയുന്നത് അടിസ്ഥാനത്തിലാണ് പോലീസ് പ്രവര്‍ത്തിക്കുകയാണെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് ആരോപിച്ചു. കണ്ണൂര്‍ ഠൗണ്‍ എസ്‌ഐ വിദ്യാര്‍ത്ഥി നേതാക്കളെ ആക്ഷിപിക്കുകയാണ്. പോലീസിന്റെ ഉള്ളില്‍ ആരൊക്കെയുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. പട്ടിയെ പേപ്പാട്ടിയാക്കുകയാണെന്നും സഞ്ജീവ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top