കണ്ണൂരില്‍ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിന്റെ വീട്ടില്‍ എത്തി ആക്രമിച്ചത് പരിചയക്കാരനായ യുവാവ്

കണ്ണൂര്‍ ഉരുവച്ചാലില്‍ 35കാരിയായ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. പ്രവീണയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് ആക്രമണത്തിന് ഇരയായത്. കുട്ടാവ് സ്വദേശിയായ ജിജേഷ് ആണ് ആക്രിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയാണ് സംഭവം. ഇരുവരും പരിചയക്കാരാണ്. എന്നാല്‍ ആക്രമിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.

പ്രവീണയുടെ ഭര്‍ത്താവ് വിദേശത്താണ്. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇവര്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് ആക്രമണമുണ്ടായത്. അടുക്കള ഭാഗത്ത് വച്ച് പ്രവീണയുടെ മേല്‍ ഏതോ ദ്രാവകം ഒഴിച്ച് തീകൊളുത്തുക ആയിരുന്നു. പ്രവീണയ്ക്ക് സാരമായി പൊള്ളലേറ്റു. ആക്രമത്തിനിടെ യുവാവിനും പൊള്ളലേറ്റു. ഇരുവരേയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പ്രവീണ സാരമായി പൊള്ളലേറ്റ് ഇരിക്കുന്ന നിലയിലാണ് ഉണ്ടായിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top