‘കാന്താര 2’വിന് കേരളത്തിൽ വിലക്ക്; സിനിമ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്

‘കാന്താര 2’ ചിത്രം കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. കേരളത്തിൽ സിനിമ പ്രദർശിപ്പിക്കണമെങ്കിൽ ആദ്യ രണ്ട് ദിവസത്തെ കളക്ഷനിൽ 55% വേണമെന്നാണ് വിതരണക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ഇത് നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ ചർച്ചകൾ നടക്കുകയാണ്.

കേരളത്തിൽ ഈ സിനിമയുടെ വിതരണം ഏറ്റെടുത്തിരുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. ഈ സിനിമയുടെ ആദ്യ ഭാഗവും ഇവർ തന്നെയായിരുന്നു വിതരണം ചെയ്തത്. ഒക്ടോബർ രണ്ടിന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യാൻ ഇരുന്ന ചിത്രത്തിനാണ് ഇപ്പോൾ കേരളത്തിൽ വിലക്ക് ഏർപ്പെടുത്തിയത്. കന്നട, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി ഭാഷകളിൽ ആണ് ചിത്രം എത്താൻ ഇരുന്നത്.

കന്നടയിൽ കാന്താരയുടെ ഒന്നാം ഭാഗം ഇറങ്ങിയത് ചെറിയ ബഡ്ജറ്റിൽ ആയിരുന്നു. പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് ഈ സിനിമയെ സ്വീകരിച്ചത്. അതിനുശേഷമാണ് ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ ഇറങ്ങിയത്. പിന്നീട് എല്ലാ പതിപ്പുകളും വൻ ഹിറ്റ് ആവുകയും ചെയ്തു. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് ആളുകൾ ‘കാന്താര 2’വിനായി കാത്തിരുന്നത്. എന്തായാലും ഫിയോക്ക് നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ കാന്താരയുടെ രണ്ടാം ഭാഗം കേരളത്തിലെ തിയേറ്ററുകളിൽ എത്തില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top