കാന്തപുരവുമായി ചർച്ച നടത്തിയെന്ന വാദം വ്യാജമെന്ന് യമൻ കുടുംബം; നിമിഷപ്രിയയുടെ മോചനം ആശങ്കയിൽ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിൽ കാന്തപുരത്തിന്റെ മധ്യസ്ഥ ചർച്ചകൾ തള്ളി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. കാന്തപുരം അബൂബക്കർ മുസ്‌ലിയാരുമായോ ശൈഖ് ഹബീബ് ഉമറുമായോ ചർച്ച നടത്തിയിട്ടില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുള്‍ ഫത്താഹ് മെഹ്ദി ഫെയ്സ് ബുക്കിൽ കുറിച്ചു. മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറല്ലെന്നും അറിയിച്ചു.

നീതിക്കുവേണ്ടി തങ്ങൾ വർഷങ്ങളായി നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ചും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നിമിഷപ്രിയ വിഷയത്തിൽ കാന്തപുരത്തിന്റെ പ്രതികരണങ്ങൾ സംബന്ധിച്ച് മലയാള മാധ്യമങ്ങൾ കൊടുത്ത വാർത്തകളുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് പോസ്റ്റ്.

Also Read : കാന്തപുരത്തിന്റെ പ്രതിനിധികളെ വിലക്കി കേന്ദ്രസർക്കാർ; നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയിൽ

നേരത്തെ തന്നെ മധ്യസ്ഥ ചർച്ചകൾക്ക് മെഹ്ദി എതിരെയായിരുന്നു. ജൂലൈ 16ന് വധശിക്ഷ നീട്ടിവച്ചതിന് ശേഷം മെഹ്ദി, കുടുംബത്തിന്റെ എതിർപ്പ് അറിയിച്ച് കൊണ്ട് യമൻ അധികൃതർക്ക് മൂന്ന് പ്രാവശ്യം കത്തുകൾ അയച്ചിരുന്നു.

അതിനിടെ, നിമിഷപ്രിയയുടെ ശിക്ഷാ ഇളവിൽ ക്രെഡിറ്റ് അടിച്ചെടുക്കാൻ പലയിടങ്ങളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞിരുന്നു. പ്രതികരിച്ചിരുന്ന ഞങ്ങൾക്ക് ക്രെഡിറ്റിൻ്റെ ആവശ്യമില്ല. കടമ മാത്രമാണ് നിർവഹിച്ചത്. ഇളവിനായി ഉപയോഗപ്പെടുത്തിയത് മതത്തിൻ്റെയും രാജ്യത്തിൻ്റെയും സാധ്യതകളെന്നും കാന്തപുരം പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top