നിർദ്ദേശങ്ങളുമായി കാന്തപുരം; ‘എന്ത് മാറ്റം കൊണ്ട് വന്നാലും ഉസ്‌താദ് അടക്കം ഉള്ളവരോട് ആലോചിച്ചേ നടപ്പാക്കൂ’; ശിവൻകുട്ടി

സ്കൂൾ സമയമാറ്റത്തിൽ നിർദേശങ്ങളുമായി കാന്തപുരം എ പി അബൂബക്കർ മുസ‌ലിയാർ. മെയ്, ജൂൺ മാസങ്ങളിൽ അവധി പുനഃക്രമീകരിക്കാമെന്നും വർഷത്തില് രണ്ട് പരീക്ഷയാക്കി ചുരുക്കാമെന്നുമാണ് കാന്തപുരത്തിന്റെ നിർദേശങ്ങൾ. നല്ല ചൂടുള്ള മെയ് മാസവും മഴയുള്ള ജൂൺ മാസവും ചേർത്ത് കുട്ടികൾക്ക് അവധി കൊടുക്കുന്നതാണ് നല്ലത്. എല്ലാം ആലോചിച്ച് ചെയ്യുന്നതിലൂടെ തർക്കവും സമരവും ഒക്കെ ഒഴിവാക്കാമെന്നും കാന്തപുരം പറഞ്ഞു.

Also Read : സമുദായത്തിൻ്റെ വോട്ട് വാങ്ങിയെന്ന് ഓർമ്മ വേണമെന്ന് സമസ്ത; ചർച്ചയ്ക്ക് തയ്യാർ, സമയം അറിയിച്ചാൽ മതി; സ്‌കൂൾ സമയമാറ്റത്തിൽ നിലപാട് മയപ്പെടുത്തി ശിവൻകുട്ടി

കാരന്തൂർ മർകസിൽ മർകസ് അഡ്‌മിനിസ്ട്രേറ്റീവ്‌ ബ്ലോക്കിൻ്റെയും സയൻസ് ലബോറട്ടറിയുടെയും ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില വിഷയങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും പഠിച്ച് മറുപടി നൽകാം എന്നാണ് മന്ത്രി പറഞ്ഞതെന്നും കാന്തപുരം വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

അതേ സമയം സ്‌കൂൾ അവധി ചർച്ചയും, സമയ മാറ്റവും പഠിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് എന്ത് മാറ്റം കൊണ്ട് വന്നാലും ഉസ്‌താദ് അടക്കം ഉള്ളവരോട് കൂടി ആലോചിച്ചേ നടപ്പാക്കൂ. കൂടിയാലോചനകളിലൂടെ മാത്രമേ തീരുമാനങ്ങൾ ഉണ്ടാകൂവെന്നും മന്ത്രി വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top