പിണറായി സര്‍ക്കാരിന്റെ പ്രത്യേക കരുതല്‍; കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ഉടന്‍ പുറത്തിറങ്ങും

ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ഉടന്‍ ജയില്‍ മോചിതനാകും. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള ഷെറിന്‍ പരോളില്‍ പുറത്താണുള്ളത്. വിട്ടയക്കാനുള്ള മന്ത്രിസഭായോഗ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ഉത്തരവ് ജയിലിലെത്തിയാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഷെറിനെ മോചിപ്പിക്കും
ഭര്‍ത്താവിന്റെ അച്ഛനെ കൊന്ന കേസിലാണ് ഷെറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2009 നവംബറിലാണ് ഷെറിന്‍ റിമാന്‍ഡിലായത്. റിമാന്‍ഡ് കാലാവധികൂടി ശിക്ഷയായി കണക്കാക്കിയാണ് സര്‍ക്കാര്‍ വിട്ടയക്കാന്‍ തീരുമാനിച്ചത്. 2023 നവംബറില്‍ ഷെറിന്‍ ജയിലില്‍ 14 വര്‍ഷം തികച്ചിരുന്നു. പിന്നീട് ആദ്യം ചേര്‍ന്ന ജയില്‍ ഉപദേശകസമിതി തന്നെ വിട്ടയക്കണം എന്ന ഷെറിന്റെ അപേക്ഷ പരിഗണിച്ചു.
ജയിലില്‍ സ്ഥിരം പ്രശ്‌നക്കാരിയായിരുന്നു ഷെറിന്‍. നിയമവിരുദ്ധമായി പല ഉദ്യോഗസ്ഥരും ഷെറിന് സഹായങ്ങള്‍ ചെയ്യുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും പരിഗണിച്ചില്ല. വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം എടുത്തതിന് പിന്നാലെ സഹതടവുകാരിയെ മര്‍ദിച്ചകേസില്‍ ഷെറിന്‍ പ്രതിയാവുകയും ചെയ്തു. എന്നാല്‍ ആ വിവാദം അടങ്ങിയ ശേഷം മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ക്ക് അയച്ച് അനുമതി വാങ്ങുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here