സഞ്ജയ് കപൂറിന്റെ 30,000 കോടി സ്വത്തിൽ അവകാശം വേണം; കരിഷ്മ കപൂറിന്റെ മക്കൾ ഹൈക്കോടതിയിൽ

അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ ഏകദേശം 30,000 കോടി രൂപയുടെ ആസ്തിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മക്കളായ സമൈറയും കിയാനുമാണ് സഞ്ജയ് കപൂറിന്റെ സ്വത്തുക്കളിൽ ഒരു വിഹിതം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
സഞ്ജയ് കപൂറിന്റെ മൂന്നാമത്തെ ഭാര്യയായ പ്രിയ കപൂർ തങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ഇവർ കോടതിയെ അറിയിച്ചു. വിൽപത്രം വ്യാജമായാണ് നിർമ്മിച്ചത്. അങ്ങനെയൊരു വിൽപത്രം തങ്ങളുടെ അച്ഛൻ തയാറാക്കിയിട്ടില്ല. അതുകൊണ്ടാണ് വിൽപത്രം തങ്ങളെ കാണിക്കാത്തതെന്നും അവർ കോടതിയെ അറിയിച്ചു. നിയമപരമായി തങ്ങൾക്കാണ് സ്വത്തുക്കളുടെ അവകാശം. എസ്റ്റേറ്റ്, അക്കൗണ്ടുകൾ എന്നിവ തിരിച്ചു നൽകണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങളും ഇവർ കോടതിയിൽ ഹാജരാക്കി.
2025 ജൂൺ 12 ന് യുകെയിലെ വിൻഡ്‌സറിൽ പോളോ കളിക്കുന്നതിനിടെയാണ് സഞ്ജയ് കപൂർ മരിച്ചത്. അതുവരെ സഞ്ജയ് കുട്ടികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ചെയ്തതും ഇവരാണ്. കുട്ടികളുടെ സാമ്പത്തിക സുരക്ഷയും ഭാവി ജീവിതവും അദ്ദേഹം ഉറപ്പു നൽകിയിരുന്നു. അവരുടെ പേരിൽ ബിസിനസ്സ് സംരംഭങ്ങൾ ആരംഭിച്ചു. വ്യക്തിപരമായും കോർപ്പറേറ്റ് സ്ഥാപനങ്ങൾ വഴിയും സ്വത്തുക്കൾ സമ്പാദിച്ചതായും ഇവർ കോടതിയെ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here